ബിക്കിനി ഇട്ട് പിറന്നാൾ ആഘോഷിച്ചതിന് ട്രോളും ശകാരവുമായി എത്തിയ സദാചാര പടയെ കടന്നാക്രമിച്ച് ഇറാഖാൻ. കഴിഞ്ഞ ദിവസങ്ങളായി ബോളിവുഡിലെ ചര്‍ച്ച മുഴുവന്‍ ഈ പിറന്നാള്‍ ആഘോഷത്തെ കുറിച്ചായിരുന്നു. ആമിര്‍ ഖാന്റെ മകള്‍ ഇറാ ഖാൻ ജന്മദിനത്തിലെ സ്വിമ്മിങ് പൂള്‍ പാര്‍ട്ടിയില്‍ ബിക്കിനി അണിഞ്ഞാണ് ആഘോഷത്തിനെത്തിയത്.
ഇതിനു പിന്നാലെ താരപുത്രിക്ക് രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടിവന്നു. പിതാവിനു മുമ്പില്‍ ഇത്തരം വസ്ത്രം ധരിച്ചു നില്‍ക്കാന്‍ നാണമില്ലേ?, ഇപ്പോഴും ചെറിയ കുട്ടിയാണെന്നാണോ വിചാരം?, സംസ്‌കാരമില്ലാത്തവള്‍’ എന്നിങ്ങനെ നിരവധി അധിക്ഷേപ വാക്കുകള്‍ ഇൻസ്റ്റ് ചിത്രങ്ങൾക്ക് കമൻ്റായി നിറഞ്ഞു.
പിറന്നാളാഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചുകൊണ്ടാണ് ഇറ മറുപടി കൊടുത്തത് .’എല്ലാവരും പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങളെ വെറുത്തും ട്രോളിയും കഴിഞ്ഞെങ്കില്‍ ഇതാ കുറച്ചുകൂടി..’ ഇറയുടെ കാമുകനും ഫിറ്റ്‌നസ് പരിശീലകനുമായ നൂപുര്‍ ശിഖരേ, നടി ഫാത്തിമ സന ഷെയ്ഖ്, മറ്റു സുഹൃത്തുക്കള്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് ഇതും പറഞ്ഞ് പുതുതായി പങ്കുവെച്ചത്.
ഇറയുടെ 25-ാം ജന്മദിനമായിരുന്നു. വേര്‍പിരിഞ്ഞെങ്കിലും മകളുടെ ജന്മദിനം ആഘോഷമാക്കാന്‍ ആമിര്‍ ഖാന്റെ മുന്‍ ഭാര്യമാരായ റീനാ ദത്തയും കിരണ്‍ റാവുവും ആഘോഷത്തിനെത്തിയിരുന്നു. മകന്‍ ആസാദ് റാവുവിന് ഒപ്പമാണ് കിരണ്‍ പാര്‍ട്ടിയില്‍ പങ്കെടുത്തത്.


