സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നതിനുള്ള രഹ്ന ഫാത്തിമയുടെ വിലക്ക് സുപ്രീം കോടതി നീക്കി

സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നതിന് രഹ്ന ഫാത്തിമയ്ക്ക് നേരെ ചുമത്തിയ വിലക്ക് സുപ്രീം കോടതി നീക്കി. കേസുമായി ബന്ധപ്പെട്ടും മതവികാരം വ്രണപ്പെടുത്തുന്ന കാര്യങ്ങളിലും പ്രതികരണം പാടില്ലെന്ന് നിർദ്ദേശിച്ചാണ് വിലക്ക് ഒഴിവാക്കിയത്.

ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി രഹ്നമ ഫാത്തിമ നൽകിയ ഹർജിയാണ് സംസ്ഥാന സർക്കാരിൻ്റെ എതിർപ്പ് നിലനിൽക്കെ സുപ്രീം കോടതി പരിഗണിച്ചത്. ശബരിമല ദർശനവുമായി ബന്ധപ്പെട്ട കേസിൽ രഹ്ന ഫാത്തിമയക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകുന്നതിനെ സർക്കാർ എതിർത്തു.

രഹ്ന പല തവണ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടത്.

സുപ്രീം കോടതി വിധി ഏറ്റെടുത്തു, സംസ്ഥാന സർക്കാർ സമ്മർദ്ദത്തിലായി

ശബരിമല യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി വന്ന ശേഷം അതിനെ സ്വാഗതം ചെയ്ത് താൻ ശബരിമലക്ക് പോവുകയാണെന്ന അടിക്കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ച ചിത്രം രഹ്ന ഫാത്തിമ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.

ഈ പോസ്റ്റ് മതവികാരം വ്രണപ്പെടുത്തി എന്ന് ചൂണ്ടിക്കാണിച്ച് ബിജെപി പ്രവർത്തകർ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ രഹ്നയെ അറസ്റ്റ് ചെയ്‌തെങ്കിലും ഹൈക്കോടതി  ജാമ്യം നൽകി. അൻപതിനായിരം രൂപയുടെ ആൾ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്പോൾ ഹാജരാകണം,  കേസിന്റെ ഉള്ളടക്കവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇലക്ട്രോണിക് മാധ്യമങ്ങൾ മുഖേന അഭിപ്രായ പ്രകടനം നടത്തരുത് തുടങ്ങി അഞ്ച് നിബന്ധനയോടെയാണ് അന്ന് ജാമ്യം നൽകിയത്.

ഈ വ്യവസ്ഥകൾ പലകുറി രഹ്ന ഫാത്തിമ ലംഘിച്ചെന്നാണ് സംസ്ഥാനം സത്യവാങ്മൂലത്തിൽ പറഞ്ഞത്. ഈ കേസിന്റെ അന്വേഷണത്തിനിടെ സമാനമായ രണ്ട് പരാതികളിൽ കേസ് എടുത്തെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. മറ്റു നിബന്ധനകൾ പാലിച്ചെങ്കിലും മതവികാരം വ്രണപ്പെടുത്തരുതെന്ന കോടതി നിർദ്ദേശം പല കുറി രഹ്ന ഫാത്തിമ ലംഘിച്ചെന്നാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്.

പത്തനംതിട്ടയിൽ എടുത്ത കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇനിയും ഫേസ്ബുക്കിൽ നിന്ന് വിവരങ്ങൾ ലഭിക്കാനുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മറ്റു രണ്ടു കേസുകളിൽ അന്വേഷണം പൂർത്തിയായി വിചാരണ നടപടികളിൽ ആണ്. ഈ സാഹചര്യത്തിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയുള്ള രഹ്ന ഫാത്തിമയുടെ ഹർജി തള്ളണമെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്.

ബി എസ് എൻഎല്ലിൽ ജോലിയുണ്ടായിരുന്ന രഹ്ന ഫാത്തിമയെ സ്ഥാപനത്തിന് കളങ്കം ഉണ്ടാക്കി എന്ന് പേരിൽ പിരിച്ചു വിട്ടിരുന്നു. യാഥാസ്ഥിതിക സാമൂഹിക ക്രമത്തെ അളവറ്റ് പരിഹസിക്കുന്നതും വെല്ലുവിളിക്കുന്നവയുമായിരുന്നു രഹ്ന ഫാത്തിമയുടെ പ്രവർത്തനങ്ങൾ. കാലത്തിന് അനുസരിച്ച് ഇനിയും സന്നദ്ധമാവാത്ത സാമൂഹിക ക്രമത്തെ ഇത് പ്രകോപിപ്പിച്ചു.

മാടമ്പി നിലപാടുകളെ തുറന്ന് കാട്ടി സംസ്ഥാന സർക്കാരിനെതിരെ രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ

കേസുകളിലെ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കരുതെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന് മറുപടിയായി ഫയൽചെയ്ത സത്യവാങ്മൂലത്തിലാണ് സംസ്ഥാന സർക്കാരിനെതിരെ അവർ തുറന്നടിച്ചു.

വിമർശനം. മതം, ലൈംഗികത എന്നിവ സംബന്ധിച്ച പിന്തിരിപ്പൻ, സങ്കുചിത ചിന്താഗതികളാണ് കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരും പിന്തുടരുന്നത്. ഇതിൻ്റെ ഫലമാണ് തനിക്കെതിരായ കേസുകളെന്നും രഹ്ന ഫാത്തിമ മറുപടിയിൽ ചൂണ്ടി കാട്ടിയിരുന്നു.

ഉപയോഗിച്ചത് ഭരണഘടനാ ബഞ്ച് നൽകിയ അവകാശം

സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൻ്റെ വിധിയുടെ അടിസ്ഥാനത്തിലാണ് താൻ ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചത്. അതു കാരണം കഴിഞ്ഞ രണ്ട് വർഷമായി തനിക്ക് ഭീഷണികൾ ലഭിച്ചു കൊണ്ടിരിക്കയാണ്. സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുന്നതിന് വരെ വിലക്ക് നേരിടേണ്ടി വന്നു.

ആർത്തവ കാലം അയിത്തമോ

ആർത്തവ സമയത്ത് ക്ഷേത്രത്തിൽ പ്രവേശിക്കുന്ന സ്ത്രീകൾ ദൈവത്തിനെ മലിനമാക്കുമെന്ന കാഴ്ചപ്പാട് ദളിതർ പ്രവേശിക്കുന്നതോടെ ക്ഷേത്രം അശുദ്ധമാകും എന്ന് പറയുന്നതുപോലെയാണ്. ദളിതരുടെ ക്ഷേത്ര പ്രവേശനം തടയുന്നവർക്കെതിരെ അയിത്ത നിർമ്മാർജ്ജന നിയമപ്രകാരം കേസെടുക്കാം. ഇതിന് ഭരണഘടനാ പരമായ വകുപ്പുണ്ട്. ഇതേ പോലെ ആർത്തവ സമയത്ത് സ്ത്രീകൾ അശുദ്ധരാണെന്നു കരുതി ക്ഷേത്രപ്രവേശനം തടയുന്നവർക്കെതിരെ നിയമ നടപടി എടുക്കണം. രഹ്ന ഫാത്തിമ സുപ്രീം കോടതിയിൽ ഫയൽചെയ്ത സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുകയുണ്ടായി.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...