യുവ എഴുത്തുകാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ സാഹിത്യകാരന് സിവിക് ചന്ദ്രനെതിരേ പോലീസ് കേസെടുത്തു.
ഏപ്രിൽ മാസത്തിൽ നടന്ന സംഭവത്തിൽ ആണ് യുവതി പരാതി നൽകിയത്.
യുവതിയുടെ പുസ്തക പ്രസാദനത്തിന് നന്തി കടലൂരിലെ കടൽപ്പാലം എന്ന വീട്ടിൽ ഏപ്രിൽ 16ന്ഒത്തുകൂടലുണ്ടായിരുന്നു. 17ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദൻ ബലമായി പിടിച്ച് ചുംബിച്ചുവെന്നാണ് പരാതി.
പുസ്തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും യുവതി നേരത്തെ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിന് ശേഷം യുവതിയുടെ ഫോണിലെക്ക് വിളിച്ചും മെസേജുകൾ അയച്ചും യുവതിയെ നിരന്തരം ശല്യം ചെയ്തതായും പറയുന്നു.
സിവിക് ചന്ദ്രന് അഡ്മിനായ ‘നിലാനടത്തം’ വാട്ട്സ്ആപ്പ് ഗ്രൂപ്പിലാണ് ലൈംഗികാതിക്രമത്തിന് ഇരയായ കാര്യം യുവതി വെളിപ്പെടുത്തിയത്. സിവിക് ചന്ദ്രന്, വി ടി ജയദേവന് എന്നിവര്‍ക്ക് എതിരെയായായിരുന്നു ആരോപണം.
താൻ അത്രയേറെ വിശ്വസിച്ച മനുഷ്യരിൽ നിന്നുണ്ടായ തിക്താനുഭവം തനിക്ക് കനത്ത ആഘാതമായി. താത്പര്യമില്ലാത്ത ഒരാളോട് നിരന്തരം ലൈംഗികമോഹം പ്രകടിപ്പിക്കുന്നതും അതിക്രമം തന്നെയാണെന്നും യുവതി കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
സ്ത്രീകള്‍ക്കെതിരായ അതിക്രമം, എസ്.സി-എസ്.ടി. പീഡന നിരോധന നിയമം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കൊയിലാണ്ടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തപ്പെട്ടത്. കഴിഞ്ഞ ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. സിവിക് ചന്ദ്രന് ലൈംഗികാതിക്രമം നടത്തിയെന്നും ഫോണിലൂടെ നിരന്തരം ശല്യം ചെയ്തെന്നുമായിരുന്നു യുവതിയുടെ പരാതി. സംഭവത്തിനു ശേഷം മാനസികമായി തളർന്ന യുവതി റൂറൽ എസ്പിക്ക് കഴിഞ്ഞ ദിവസമാണ് പരാതി നൽകിയത്.


