സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.ആദ്യ നാല് റാങ്കിൽ വനിതകളാണ്. ശ്രുതി ശർമ്മ, അങ്കിത അഗര്‍വാൾ, ഗമിനി ശ്ലിംഗ, ഐശ്വര്യ വര്‍മ്മ എന്നിവർക്കാണ് യഥാക്രമം ആദ്യത്തെ നാല് റാങ്കുകൾ. യോഗ്യത പട്ടികയിൽ ആകെ 685 ഉദ്യോഗാർത്ഥികളാണുള്ളത്.
ആദ്യ നൂറ് റാങ്കില്‍ ഒമ്പത് മലയാളികളുണ്ട്.
ഇരുപത്തിയൊന്നാം റാങ്ക് മലയാളി ദിലീപ് കെ കൈനിക്കരയ്ക്കാണ്. അമ്പത്തിയേഴാം റാങ്ക് ആല്‍ഫ്രഡ് ഒ വി.
ഇതര മലയാളികളും റാങ്കും ശ്രുതി രാജലക്ഷ്മി- 25, ജാസ്മിന് -36, സ്വാതി ശ്രീ ടി- 42, രമ്യ സിഎസ് – 46, അക്ഷയ്- 51, അഖില്‍ വി- 66
ജനുവരി ഏഴിനാണ് മെയിൻ പരീക്ഷ തുടങ്ങിയത്. ഏപ്രിൽ 5 മുതലായിരുന്നു അഭിമുഖം.


