അഗ്നിപഥ് പ്രക്ഷോഭകര്‍ക്കെതിരെ താക്കീതുമായി വ്യോമസേനാ മേധാവി വി.ആര് ചൗധരി. പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പോലീസ് ക്ലിയറന്‍സ് ലഭിക്കില്ലെന്ന് വ്യോമസേനാ മേധാവി ഇന്ത്യ ടുഡേയ്ക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പ്രതിരോധവുമായി ബന്ധപ്പെട്ട ജോലി ആഗ്രഹിക്കുന്നവര്‍ ഇത്തരത്തില്‍ സമരത്തില്‍ ഏര്‍പ്പെട്ടാല്‍ ഭാവിയില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
പ്രക്ഷോഭത്തെ ശക്തമായി അപലപിക്കുന്നു. ഇതൊന്നും ഒന്നിനും പരിഹാര മാര്‍ഗമല്ല. സൈന്യത്തില്‍ ജോലി ലഭിക്കുന്നതിനുള്ള അവസാന ഘട്ടം പോലീസ് വേരിഫിക്കേഷനാണ്. ആരെങ്കിലും ഇത്തരത്തില്‍ സമരത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് പോലീസില്‍ നിന്ന് ക്ലിയറന്‍സ് ലഭിക്കില്ല – അദ്ദേഹം പറഞ്ഞു. അഗ്നിപഥ് പദ്ധതി പോസിറ്റീവായ ചുവടുവെപ്പാണെന്നും ആര്‍ക്കെങ്കിലും ഇതേക്കുറിച്ച് സംശയങ്ങളുണ്ടെങ്കില്‍ അടുത്തുള്ള സൈനിക താവളങ്ങളുമായോ വ്യോമ സേന, നേവി തുടങ്ങിയവയുമായോ ബന്ധപ്പെട്ട് സംശയം തീര്ക്കണമെന്നുംവി.ആര് ചൗധരി വ്യക്തമാക്കി.
ത്തിലാണ് പ്രക്ഷോഭം അരങ്ങേറുന്നത്.


