അഗ്നിപഥ് യുവാക്കളെ അപകടത്തിലാക്കുന്ന പ്രധാനമന്ത്രിയുടെ പരീക്ഷണം; കടുത്ത വിമർശനവുമായി രാഹുൽ വീണ്ടും

കേന്ദ്രസര്‍ക്കാരിന്റെ പുതിയ സൈനികനിയമനപദ്ധതിയായ അഗ്നിപഥിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ സുരക്ഷയും യുവജനതയുടെ ഭാവിയും അപകടത്തിലാക്കുന്നതാണ് പ്രധാനമന്ത്രിയുടെ ‘പരീക്ഷണശാല’യിലെ ഈ ‘പുതിയ പരീക്ഷണ’മെന്ന് രാഹുല്‍ ചൂണ്ടികാട്ടി.

“60,000 സൈനികര്‍ ഓരോ വര്‍ഷവും വിരമിക്കും. ഇതില്‍ 3,000 പേര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ജോലി ലഭിക്കുക. നാല് വര്‍ഷത്തെ കരാര്‍ കഴിഞ്ഞ് വിരമിക്കുന്ന ആയിരക്കണക്കിന് അഗ്നിവീരന്‍മാരുടെ ഭാവിയെന്താണ്? പ്രധാനമന്ത്രിയുടെ പരീക്ഷണശാലയിലെ പുതിയ പരീക്ഷണം രാജ്യസുരക്ഷയും യുവജനങ്ങളുടെ ഭാവിയും അപകടത്തിലാക്കും”. രാഹുല്‍ ട്വീറ്റ് ചെയ്തു. ഹിന്ദിയിലായിരുന്നു ട്വീറ്റ്.

യുവാക്കളെ നിരത്തിലിറക്കിയ പദ്ധതി

അഗ്നിപഥ് പദ്ധതിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്തിൻ്റെ വിവിധഭാഗങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. തെരുവുകളിൽ പദ്ധതിക്കെതിരെ വൻ പ്രതിഷേധം അരങ്ങേറി. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണയില്ലാതെ രാജ്യവ്യാപകമായ പ്രതിഷേധമാണ് ഇത് ഉയർത്തിയത്.

പതിനേഴര വയസ് മുതല്‍ 21 വയസ് വരെ പ്രായപരിധിയുള്ള യുവാക്കള്‍ക്ക് സൈനികസേവനത്തിലൂടെ തൊഴിലവസരം സൃഷ്ടിക്കാന്‍ പുതിയ പദ്ധതിയിലൂടെ സാധ്യമാകുമെന്നാണ് കേന്ദ്രസര്‍ക്കാരിൻ്റെ അവകാശവാദം.

നാല് വര്‍ഷത്തെ സേവനം ഉറപ്പാക്കുന്ന പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കളില്‍ 25 ശതമാനം പേര്‍ക്ക് മാത്രമാണ് 15 വര്‍ഷം വരെ സേവനം ദീര്‍ഘിപ്പിക്കാനുള്ള അവസരം.

നാലു വർഷം കഴിഞ്ഞ് പിരിയുമ്പോൾ വെറും 11 ലക്ഷം രൂപ മാത്രമാണ് ലഭിക്കുക. അതേ സമയം 15 വർഷത്തെ സേവനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഒരു ഭടന് 14 കോടി രൂപവരെ ചിലവ് വരും. 17 വയസ്സിൽ അഗ്നിവീരറാവുന്ന യുവാക്കൾക്ക് വിദ്യാഭ്യാസ സാഹചര്യവും നഷ്ടമാവും എന്നിങ്ങനെ ആശങ്കകൾ ചൂണ്ടി കാട്ടിയായിരുന്നു പ്രക്ഷോഭം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...