ദീർഘനാളുകൾക്ക് ശേഷം താടിയും മുടിയും വെട്ടി പുതിയ ലുക്കില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി യു.കെയിലാണ്ഭാ. ഭാരത് ജോഡോ യാത്രയ്ക്കിടെ വളര്‍ന്ന താടിയും മുടിയും ഇതുവരെ കളഞ്ഞിരുന്നില്ല.
ഭാരത് ജോഡോ യാത്രയിലെ വെള്ള ടീ ഷര്‍ട്ടിന് പകരം കോട്ടും സ്യൂട്ടും അണിഞ്ഞാണ് പ്രത്യക്ഷപ്പെട്ടത്. ന്യൂ ലുക്കിൽ കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കുന്ന രാഹുലിന്റെ ചിത്രം കോണ്‍ഗ്രസ് നേതാക്കളും ട്വീറ്റ് ചെയ്തിട്ടുണ്ട്.
സെപ്റ്റംബറില്‍ കന്യാകുമാരിയില്‍ നിന്ന് ഭാരത് ജോഡോ യാത്ര ആരംഭിച്ചതിന് ശേഷം റൈഡേഴ്സിനെ പോലെ രാഹുല്‍ താടിയും മുടിയും നീട്ടി വളർത്തിയ നിലയിലായിരുന്നു. ജനുവരിയില്‍ കശ്മീരില്‍ യാത്ര അവസാനിച്ചതിന് ശേഷവും രാഹുല്‍ അതേപടി തുടരുന്നത് സോഷ്യൽ മീഡിയ ചർച്ചയായിരുന്നു.
ഒരാഴ്ച യു.കെയില്‍ തുടരുന്ന രാഹുല്‍ പ്രവാസി കോണ്‍ഗ്രസ് സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും.