അടുത്ത ഫുട്ബോൾ ലോകകപ്പിൽ കളിക്കാനില്ലെന്ന് ലയണല്‍ മെസ്സി

അടുത്ത ഫുട്‌ബോള്‍ ലോകകപ്പില്‍ കളിക്കാനില്ലെന്ന് അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസ്സി. 2026 ലോകകപ്പില്‍ താന്‍ പങ്കെടുക്കുമെന്ന് തോന്നുന്നില്ലെന്ന് മെസ്സി പറഞ്ഞു.

മെസ്സി പറഞ്ഞത്

‘ഞാന്‍ നേരത്തേ പറഞ്ഞതുപോലെ അടുത്ത ലോകകപ്പില്‍ പങ്കെടുക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഭാവിയില്‍ എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല, പക്ഷേ ഈ തീരുമാനം ഞാന്‍ മാറ്റിയിട്ടില്ല. അവിടെ ലോകകപ്പ് കാണാന്‍ ഇഷ്ടപ്പെടുന്നു, പക്ഷേ ഞാന്‍ പങ്കെടുക്കാന്‍ പോകുന്നില്ല’,

‘ലോകകപ്പ് വിജയത്തിന് ശേഷം ഞാന്‍ എന്റെ ഈ കരിയറില്‍ തൃപ്തനും നന്ദിയുള്ളവനുമാണ്. അതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്റെ അവസാന ലോകകപ്പ് കളിച്ചുകഴിഞ്ഞെന്ന് ഞാന്‍ വിചാരിക്കുന്നു’- മെസ്സി വേദനയോടെ പറഞ്ഞു. ചൈന ടിവിയോടായിരുന്നു മെസ്സിയുടെ പ്രതികരണം.

അമേരിക്കയും കാനഡയുമാണ് അടുത്ത ലോകകപ്പിന് വേദിയാവുന്നത്. (Lionel Messi claims he WON’T play at 2026 World Cup)

ഓസ്‌ട്രേലിയയ്‌ക്കെതിരായ സൗഹൃദമത്സരത്തിനായി അര്‍ജന്റീന ടീമിനൊപ്പം ബെയ്ജിങ്ങിലെത്തിയപ്പോഴാണ് മെസ്സി തന്റെ ലോകകപ്പ് ഭാവിയെക്കുറിച്ച് തുറന്നു പറഞ്ഞത്. ജൂണ്‍ 15-നാണ് ഓസ്‌ട്രേലിയയുമായുള്ള മത്സരം. നേരത്തേ ക്ലബ്ബ് ഫുട്‌ബോളില്‍ പിഎസ്ജി വിട്ട താരം മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് കൂടുമാറിയിരുന്നു.

2021 ല്‍ സാമ്പത്തിക പ്രതിസന്ധി മൂലം എഫ്സി ബാഴ്‌സലോണ വിടേണ്ടി വന്ന താരം പിന്നീടുള്ള രണ്ടു വര്‍ഷം ഫ്രാന്‍സില്‍ പാരീസ് സെയിന്റ് ജെര്‍മെയ്നിന്റെ തട്ടകത്തിലായിരുന്നു. രണ്ടു വര്‍ഷമായിരുന്നു ക്ലബ്ബുമായി താരത്തിന്റെ കരാര്‍. ഈ വര്‍ഷം അവസാനിച്ച കരാര്‍ നീട്ടാന്‍ പിഎസ്ജി നേരത്തേ തയാറെടുത്തിരുന്നു. നിരന്തരമായ ചര്‍ച്ചകളും നടത്തിയി. താരത്തെ ക്യാമ്പ്‌നൗവിലേക്ക് മടക്കി കൊണ്ടുവരുന്നതിനായി ബാഴ്‌സയും ചരടുവലി ശക്തമാക്കി. ഇതിനിടെ, സൗദി ക്ലബ് അല്‍ ഹിലാലും രംഗത്തെത്തി. അമേരിക്കന്‍ ക്ലബ് ഇന്റര്‍ മിയാമി രണ്ടു വര്‍ഷം മുന്‍പ് തന്നെ മെസിയില്‍ നോട്ടമിട്ടിരുന്നു.

പി എസ് ജി വിട്ട് അമേരിക്കന്‍ ക്ലബ് ഇന്റര്‍ മിയാമിയിലേക്ക് ചെക്കറിയ മെസ്സി കരിയറിന്റെ അവസാന ഘട്ടത്തില്‍ വലിയ മാറ്റങ്ങള്‍ക്കാണ് തയ്യാറെടുക്കുന്നത് ഉറപ്പിക്കുകയാണ് ലോകം.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...