ഓസ്കർ പുരസ്കാരം നേടിയ അനിമേഷൻ കമ്പനി കേരളത്തിലും പ്രവർത്തനം തുടങ്ങുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന https://www.dneg.com/ എന്ന അനിമേഷൻ – വിഷ്വൽ എഫക്ട്സ് സ്ഥാപനത്തിന്റെ ഭാഗമായ റിഡിഫൈൻ തിരുവനന്തപുരത്താണ് പ്രവർത്തിക്കുക.
ഡ്യൂൺ (2020), ഫസ്റ്റ് മാൻ ( 2019), ബ്ലേഡ് റണ്ണർ ( 2017), ഇന്റർസ്റ്റെല്ലാർ ( 2014), ഇൻസെപ്ഷൻ (2010) എന്നീ ചിത്രങ്ങളിലെ അനിമേഷന്‍ ആറ് ഓസ്കറുകളാണ് ഈ സ്ഥാപനങ്ങളുടെ പേരിലുള്ളത്.
ആർആർആറിലെ വന്യമൃഗങ്ങളുടെ രംഗം, ബ്രഹ്മാസ്ത്ര, 83, ദ വൈറ്റ് ടൈഗർ, ഓൾ ദ ഓഡ് നൈവ്സ് എന്നിങ്ങനെ നിരവധി ചിത്രങ്ങൾക്ക് വേണ്ടി അനിമേഷൻ ഒരുക്കിയിട്ടുണ്ട്.
ഇന്ത്യയിൽ മുംബൈ, ബംഗളൂരു, പൂനെ, ഹൈജരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലാണ് ഇപ്പോൾ സ്റ്റേഷനുകളുള്ളത്.


