പി.എസ്.സി.യുടെ വിവിധ സേവനങ്ങൾ ഉദ്യോഗാർഥികൾക്ക് ഇനി അവരുടെ പ്രൊഫൈലിലൂടെ തന്നെ ലഭ്യമാക്കും. ഇതിനായി കമ്മിഷൻ യോഗം തീരുമാനമെടുത്തു.
എന്തൊക്കെ സേവനങ്ങൾ
ഉത്തരക്കടലാസ് പുനഃപരിശോധനയ്ക്കുള്ള അപേക്ഷ, ഉത്തരക്കടലാസ് പകർപ്പിനുള്ള അപേക്ഷ, പരീക്ഷ/അഭിമുഖം/രേഖാപരിശോധന/നിയമന പരിശോധന തുടങ്ങിയവയുടെ തീയതിയിൽ മാറ്റംവരുത്താനുള്ള അപേക്ഷ, വിദ്യാഭ്യാസയോഗ്യത കൂട്ടിച്ചേർക്കുന്നതിനുള്ള അപേക്ഷ, സ്‌ക്രൈബിനുവേണ്ടിയുള്ള അപേക്ഷ, നിയമന പരിശോധനയ്ക്ക് ഫീസ് അടയ്ക്കാനുള്ള സേവനം, ഉത്തരസൂചികയുമായി ബന്ധപ്പെട്ട പരാതി സമർപ്പിക്കാനുള്ള അപേക്ഷ, മറ്റു പൊതുപരാതികൾ തുടങ്ങിയവയെല്ലാം പ്രൊഫൈലിലൂടെ സമർപ്പിക്കാം.
2023 മാർച്ച് ഒന്നുമുതലാണ് ഈ സംവിധാനം കർശനമാക്കുന്നത്.
ഓരോ ഘട്ടത്തിലുമുള്ള നടപടികളെക്കുറിച്ച് ഉദ്യോഗാർഥിക്കും അപ്പപ്പോൾ വിവരം ലഭ്യമാകും. പ്രത്യേക സോഫ്റ്റ്‌വേർ ഇതിനായി തയ്യാറായി. ഇ-മെയിൽ/തപാൽ വഴി ലഭ്യമാക്കുന്ന സേവനങ്ങളാണ് പ്രൊഫൈലിന് അകത്തേക്ക് വരുന്നത്.