Friday, February 20, 2026

അബുദാബിയിൽ ഭക്ഷണശാലയിലെ സ്ഫോടനം, മരിച്ചവരിൽ മലയാളിയും

ഖാലിദിയയില്‍ പാചകവാതകസംഭരണി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ചതിൽ ഒരു മലയാളിയും ഉൾപ്പെടുന്നതായി വാർത്തി. ഒരാൾ പാകിസ്താനിയാണ്. ഇവിടെ ആലപ്പുഴ സ്വദേശി ശ്രീകുമാര്‍ രാമകൃഷ്ണന്‍ എന്നയാളെ അപകടത്തിനിടയിൽ കാണാതായിട്ടുണ്ട്. എന്നാല്‍ ഇദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. തിരിച്ചറിയാനായി അന്വേഷണം തുടരുകയാണ്.

106 ഇന്ത്യക്കാര്‍ക്ക് പരിക്ക് പറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു. ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി, ഷഖ്ബൂത് ഹോസ്പിറ്റല്‍, ബുര്‍ജീല്‍, എന്‍.എം.സി., മെഡിയോര്‍, ലൈഫ് ലൈന്‍, മെഡിക്ലിനിക്, ക്ളീവ്ലാന്‍ഡ് എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

അപകടത്തില്‍ തകര്‍ന്ന ഫുഡ് കെയര്‍ റെസ്റ്റോറന്റിലെ എട്ട് ജീവനക്കാരും ചികിത്സയിലാണ്. മൂന്നുപേരുടെ നില ഗുരുതരമാണ്. സ്ഫോടനം നടന്നത് റെസ്റ്റോറന്റിന്റെ താഴെയുള്ള പാചകവാതകസംഭരണിയിലാണ്. എന്നാൽ ഇതിന് തുടർച്ചയായി തീപ്പിടിത്തം ആദ്യം ഉണ്ടായത് റെസ്റ്റോറന്റിലായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സ്‌ഫോടനം നടന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...