അരി വില കൂടുന്നു

അരിവില സംസ്ഥാനത്ത് നിയന്ത്രണാതീതമായി ഉയരുന്നതിനിടെ റേഷന്‍കടകളിലും അരിക്ഷാമമെന്ന് ആക്ഷേപം. മുന്‍ഗണനാ വിഭാഗമായ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കേണ്ട അരിയാണ് ആവശ്യത്തിന് ലഭ്യമാകാത്തത്. ഇവര്‍ക്ക് നല്‍കേണ്ട അരി സ്റ്റോക്കില്ലെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്.

നിലവില്‍ അരി സ്റ്റോക്കുള്ള റേഷന്‍ കടകളില്‍ ഉപഭോക്താക്കള്‍ക്ക് രണ്ട് ബില്ലുകള്‍ നല്‍കേണ്ടതിനാല്‍ വിതരണം സാവധാനത്തിലാണെന്നും വ്യാപാരികള്‍ പ്രതികരിച്ചു. ഇരട്ടി സമയമാണ് ഇതിന് വേണ്ടി വരുന്നത്. ഇതിനിടയില്‍ ആധാര്‍ സെര്‍വര്‍ തകരാര്‍ മൂലം ബയോമെട്രിക് സംവിധാനം നിശ്ചലമാകുന്നത് കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും ഇവര്‍ പറയുന്നു.

ആഴ്ചകളുടെ വ്യത്യാസത്തില്‍ 10 രൂപയോളമാണ് സംസ്ഥാനത്ത് അരിവില വര്‍ധിച്ചത്. അരി ലഭ്യത കുറഞ്ഞതാണ് വില വര്‍ധിക്കാന്‍ കാരണമായി വിലയിരുത്തുന്നത്. കേരളത്തില്‍ ഉപയോഗിക്കുന്നതിന്റെ വളരെ ചെറിയൊരു ശതമാനം മാത്രം അരിയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ആന്ധ്ര ഉള്‍പ്പടെയുള്ള സംസ്ഥാങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന അരിയുടെ അളവില്‍ കുറവു വന്നിട്ടുണ്ട്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...