ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചു. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി തള്ളിയതിനെ തുടർന്നാണ് ഹർജി.
പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹന്‍ലാലിന്റെ ഹര്‍ജിയിലെ ആവശ്യം. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് സർക്കാർ കേസ് പിൻവലിക്കാൻ അപേക്ഷ നൽകിയതെന്ന വാദം ഉയർത്തിയാണ് പിൻവലിക്കൽ അപേക്ഷ.
2012 ൽആണ് മോഹൻലാലിന്റെ വീട്ടിൽ നിന്ന് ആനക്കൊമ്പ് പിടികൂടിയത്. 4 ആനക്കൊമ്പുകളാണ് ആദായ നികുതി വകുപ്പ് മോഹൻലാലിൻ്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഇത് ഏറെ വിവാദമായിരുന്നു. വനം വകുപ്പും അധികാരികളും എല്ലാം വെട്ടിലായ കേസാണ്. എന്നാൽ സർക്കാർ ഇതിൽ പിൻവലിക്കൽ നിലപാട് എടുക്കുകയായിരുന്നു.
മോഹൻലാലിന് ആനക്കൊമ്പ് കൈമാറിയ കൃഷ്ണകുമാറും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.


