ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസിൽ റെയിഡും അന്വേഷണവും നടത്തിയ സംഘം പ്രതിക്കൂട്ടിൽ. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതായി കേസിലെ ഇടപെടലുകൾ സംബന്ധിച്ച് അന്വേഷണം നടത്തിയ സമിതിയുടെ റിപ്പോര്‍ട്ട്.
നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തലവന് സമര്‍പ്പിച്ച 3,000 പേജുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലാണ് അന്വേഷക സംഘത്തിനെതിരായ കണ്ടെത്തൽ. എന്‍.സി.ബിയിലെ എട്ടോളം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് സംശയകരമായ പെരുമാറ്റം ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ ഉദ്ദേശശുദ്ധിയില്‍ സംശയമുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കേസിൻ്റെ തുടക്കത്തിൽ തന്നെ ചില രാഷ്ട്രീയ സാന്നിധ്യങ്ങൾ പരാമർശിക്കപ്പെട്ടിരുന്നു. ഇടനിലയായി രാഷ്ട്രീയ സമ്പത്തിക താത്പര്യങ്ങളുള്ള ചില വ്യക്തികളുടെ ചിത്രങ്ങൾ ഉൾപ്പെടെ സാമൂഹിക മാധ്യമങ്ങളിൽ എത്തി. ഇവർ കേസിൻ്റെ വിവിധ ഘട്ടങ്ങളിൽ നടത്തിയ ഇടപെടലുകളും വാർത്തയായി.
സമീർ വാങ്കഡെ ഉൾപ്പെടെ ഏഴ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയും അന്വേഷക സംഘം ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ ഇവരിൽ എല്ലാവരും സർവ്വീസിൽ ഇല്ല. കേസിലേത് സാമ്പത്തിക ലക്ഷ്യമായിരുന്നുവോ അതോ രാഷ്ട്രീയ ലക്ഷ്യമായിരുന്നുവോ എന്നത് സംബന്ധിച്ച് പ്രത്യേക പരാമർശം ഇല്ല.
ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത റെയ്ഡിന് നേതൃത്വം നല്‍കിയ സമീര്‍ വാങ്കഡെയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനാണ് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. കഴിഞ്ഞ ജൂലായില്‍ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതു പ്രകാരം വിജിലൻസ് നൽകിയ റിപ്പോട്ടിലാണ് പരാമർശങ്ങൾ.

ആഡംബര കപ്പലിലെ റേവ് പാര്‍ട്ടിക്കിടെ ലഹരി പിടിച്ചെടുത്തെന്ന് കാണിച്ചാണ് ആര്യന്‍ ഖാന്‍ അടക്കം 15 പേരെ എന്‍.സി.ബി. അറസ്റ്റ് ചെയ്തത്. എന്നാൽ ഇതിലെ ഇടപെടലുകൾ സംബന്ധിച്ച് സംശയങ്ങൾ ഉന്നയിക്കപ്പെട്ടു. ഇതോടെ പിന്നീട് എന്‍.സി.ബി. ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി.
അന്വേഷണത്തിൽ ഉൾപ്പെട്ട ക്രമക്കേടുകളില്‍ 65-ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ചിലര്‍ മൂന്നും നാലും തവണ മൊഴിമാറ്റിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഡംബര കപ്പലിലെ ലഹരിക്കേസിന് പുറമേ മറ്റു ചില കേസുകളിലെ അന്വേഷണത്തിലും ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് പുതിയ വിവരം.
വിവാദമായ ലഹരിമരുന്ന് കേസില്‍ ആര്യന്‍ ഖാന്‍ അടക്കം ആറുപ്രതികള്‍ക്കാണ് അന്ന് തുടരന്വേഷണത്തിൽ എന്‍.സി.ബി. ക്ലീന്‍ചിറ്റ് നല്‍കിയത്. കേസില്‍ ഇവര്‍ക്കെതിരേ മതിയായ തെളിവുകളില്ലെന്നും അന്വേഷണത്തില്‍ അപാകമുണ്ടായെന്നുമാണ് എന്‍.സി.ബി. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന്‍ 26 ദിവസമാണ് ജയിലില്‍ കഴിഞ്ഞത്.



