മുസ്ലിം ബ്രദർഹുഡിനെ താരതമ്യം ചെയ്ത് ആര്‍എസ്എസ് മൗലികവാദ-ഫാസിസ്റ്റ് സംഘടനയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു. ലണ്ടന്‍ ആസ്ഥാനമായുള്ള സംഘടന സംഘടിപ്പിച്ച പരിപാടിയിൽ ഒരു ചോദ്യത്തിന് ഉത്തരമായാണ് രാഹുല്‍ ആര്‍എസ്എസിനെതിരെ പ്രതികരിച്ചത്.
രാജ്യത്തെ ജനാധിപത്യ സ്വഭാവം പൂര്‍ണ്ണമായും മാറി. അതിന്റെ കാരണം ആര്‍എസ്എസ് എന്ന് പേരുള്ള ഒറ്റ സംഘടനയാണ്. മൗലികവാദവും ഫാസിസവും ഉയര്‍ത്തിപ്പിടിക്കുന്ന ഈ സംഘടന ഇന്ത്യയിലെ എല്ലാ സ്ഥാപനങ്ങളും കൈയടക്കി. മുസ്ലിം ബ്രദര്‍ഹുഡിന്റെ മാതൃകയിലുള്ള ഒരു രഹസ്യ സമൂഹമെന്ന് ആര്‍എസ്എസിനെ വിളിക്കാന്‍ സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഈജിപ്തില്‍ ഉത്ഭവിച്ച തീവ്രവാദ സംഘടനയാണ് മുസ്ലിംബ്രദര്‍ഹുഡ്.
‘അധികാരത്തിലെത്താന്‍ ജനാധിപത്യത്തെ ഉപയോഗിക്കുക, അതിനുശേഷം ജനാധിപത്യ മത്സരം അട്ടിമറിക്കുക എന്നതാണ് ഇവരുടെ ആശയം’, രാഹുല്‍ പറഞ്ഞു. എന്നും അധികാരത്തിലിരിക്കുമെന്നാണ് ബിജെപിയുടെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നോട്ട് നിരോധനം, കർഷക ബില്ല്, ചൈനീസ് കടന്നു കയറ്റം, എന്നിവയിൽ എല്ലാം പ്രതിപക്ഷത്തെ പാർലമെൻ്റിൽ സംസാരിക്കാൻ പോലും അനുവദിച്ചില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
ഇന്ത്യൻ ജനാധിപത്യം പരാജയപ്പെട്ടാൽ അത് ലോകത്തിൻ്റെ തന്നെ ജനാധിപത്യ മാതൃകകളെ തകർക്കുമെന്നും രാഹുൽ ലണ്ടനിൽ അഭിപ്രായപ്പെട്ടു. തൻ്റെ ഫോണിൽ ഇസ്രയേൽ സോഫ്ട് വേർ സ്ഥാപിച്ച സംഭവവും ഇതിന് തുടർച്ചയായി വിവരിച്ചു.
2014-ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ട് ബിജെപി എങ്ങനെ അധികാരം പിടിച്ചുവെന്നത് സംബന്ധിച്ചും രാഹുല്‍ വിശദീകരിച്ചു. ഞങ്ങള്‍ ഗ്രാമീണ മേഖലയില്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചുവരികയായിരുന്നു. എന്നാല്‍ നഗര പ്രദേശങ്ങളില്‍ പക്ഷേ..ഞങ്ങള്‍ക്ക് അവിടുത്തെ വികാരം മനസ്സിലാക്കാന്‍ കഴിയാതെ പോയി. അതൊരു വസ്തുതയാണ്. അതെല്ലാം അവിടെയുണ്ട്. എന്നാല്‍ ബിജെപി അധികാരത്തിലാണെന്നും കോണ്‍ഗ്രസ് ഇല്ലാതായി എന്നും പറയുന്നത് പരിഹാസ്യമായ കാര്യമാണ്’, രാഹുല്‍ പറഞ്ഞു.
വിദേശത്ത് പോയി ഇന്ത്യയെ ഇകഴ്ത്തുന്നു – ബി ജെ പി
രാഹുലിന്റെ പ്രസ്താവനകള്‍ക്കെതിരെ ബിജെപി രൂക്ഷ പ്രതികരണങ്ങളുമായി രംഗത്തെത്തി. വിദേശത്ത് പോയി രാഹുല്‍ രാജ്യത്തെ ഇകഴ്ത്തുകയാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാഹുല്‍ മാവോയിസത്തിന്റേയും അരാജകത്വത്തിന്റേയും പിടിയിലാണെന്നും ബിജെപി നേതൃത്വം ആരോപിച്ചു.
‘നിങ്ങള്‍ എല്ലാ പാര്‍ലമെന്ററി മാനദണ്ഡങ്ങളും രാഷ്ട്രീയ ഔചിത്യവും മറക്കുന്നു. ഞങ്ങള്‍ അദ്ദേഹത്തെ സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഇവിടെ യാത്ര നടത്തി. അദ്ദേഹം രാജ്യത്തുടനീളം സഞ്ചരിച്ചു, എല്ലായിടത്തും സംസാരിച്ചു. ഒരു വ്യവസായ സ്ഥാപനത്തിനെ ചൂണ്ടി പാര്‍ലമെന്റില്‍ സംസാരിച്ച അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ മോശം പരാമര്‍ശം നടത്തി’, രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇന്ത്യയില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് വിദേശത്തേക്ക് പറക്കുകയാണെന്നും ബിജെപി പരിഹസിച്ചു.
രാഹുൽ വിവാഹിതനാവാത്തത് കുഞ്ഞുണ്ടാവാത്തതിനാൽ
ഇതിനിടെ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി കര്‍ണാടക ബി.ജെ.പി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ രംഗത്ത് എത്തി. രാഹുല്‍ ഗാന്ധി വിവാഹിതനാകാത്തത് അദ്ദേഹത്തിന് കുട്ടികളുണ്ടാവത്തതിനാലാണെന്നാണ് നളിനിന്റെ പരാമര്‍ശം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വിജയ സങ്കല്പ് യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതാവായ സിദ്ധരാമയ്യയും രാഹുല്‍ ഗാന്ധിയും കോവിഡ് വാക്സിനെതിരെ കുപ്രചാരണം നടത്തി. വാക്സിനെടുത്തവര്‍ക്ക് കുട്ടികളുണ്ടാവില്ല എന്ന് അവര്‍ പറഞ്ഞു, നളിന്‍ പ്രസംഗത്തിൽ പറഞ്ഞു. എന്നാല്‍, ഇരുവരും പിന്നീട് വാക്സിന് എടുത്തു. രാഹുല്‍ ഗാന്ധിക്ക് കുട്ടികളുണ്ടാകില്ലെന്ന് അറിയാവുന്നതിനാലാണ് വിവാഹം കഴിക്കാത്തതെന്ന് ബിജെപി നിയമസഭാംഗം മഞ്ജുനാഥ് തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.


