ഇന്ത്യക്കെതിരെ ഓസീസ് മൂന്നക്കം കാണാതെ പുറത്ത്

ഇന്ത്യക്കെതിരെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനും പരാജയപ്പെട്ടതിന് പിന്നാലെ ഓസ്‌ട്രേലിയക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് കേവലം 91 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യയില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ചെറിയ സ്‌കോറാണിത്. ആദ്യമായിട്ടാണ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസീസ് മുന്നക്കം കാണാതെ പുറത്താവുന്നത്. 1959ല്‍ കാണ്‍പൂരില്‍ 105ന് പുറത്തായതായിരുന്നു ഇതിന് മുമ്പത്തെ ഏറ്റവുു ചെറിയ സ്‌കോര്‍.

1969ല്‍ ഡല്‍ഹില്‍ 107ന് പുറത്തായതും പട്ടികയിലുണട്്. 2017ല്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 112 പുറത്തായത് നാലാം സ്ഥാനത്തായി. 1979ല്‍ കാണ്‍പൂര്‍ ഒരിക്കല്‍കൂടി ഓസ്‌ട്രേലിയയുടെ ശവപറമ്പായി. അന്ന് 125 റണ്‍സിനാണ് ഓസീസ് പുറത്തായത്. 2013ല്‍ ഹൈദരാബാദിലും ഓസീസ് നാണം കെട്ടു. അന്ന് 131 റണ്‍സ് നേടാനാണ് ഓസ്‌ട്രേലിയക്ക് സാധിച്ചത്. മൂന്നാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയുടെ ഏറ്റവും ചെറിയ അഞ്ചാമത്തെ സ്‌കോര്‍ കൂടിയാണിത്.

2011ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കേപ്ടൗണില്‍ 47ന് പുറത്തായതാണ് മൂന്നാ ഇന്നിംഗ്‌സിലെ ഏറ്റവും ചെറിയ സ്‌കോര്‍. 1888ല്‍ ലോര്‍ഡ്‌സില്‍ ഇംണ്ടിനെതിരെ 60ന് പുറത്തായത് രണ്ടാം സ്ഥാനത്ത്. അതേവര്‍ഷം ഓള്‍ഡ്ട്രാഫോര്‍ഡില്‍ 70നും 1902 അതേവേദിയില്‍ 86നും ഓസീസ് പുറത്തായി. രണ്ട് തവണയും ഇംഗ്ലണ്ടായിരുന്നു എതിരാളി. ഇപ്പോള്‍ നാഗ്പൂരിലെ ഇന്നിംഗ്‌സും. 1984ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ബ്രിഡ്ജ്ടൗണില്‍ 97ന് പുറത്തായതും പട്ടികയില്‍ ഉള്‍പ്പെടും.

223 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ മൂന്നാം ദിനം 32.3 ഓവറില്‍ വെറും 91 റണ്‍സിന് ഓള്‍ ഔട്ടായി ഇന്നിംഗ്‌സിനും 132 റണ്‍സിനും തോറ്റു. ജയത്തോടെ നാലു മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. അഞ്ച് വിക്കറ്റെടുത്ത അശ്വിനാണ് ഓസീസിനെ രണ്ടാം ഇന്നിംഗ്‌സില്‍ കറക്കി വീഴ്ത്തിയത്. ജഡേജയും ഷമിയും രണ്ട് വിതം വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍ ഓസ്‌ട്രേലിട 177, 91, ഇന്ത്യ 400.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...