രാജ്യത്ത് ശനിയാഴ്ചമുതൽ 5ജി സേവനമെത്തും. ആദ്യഘട്ടത്തില്‍ 13 നഗരത്തിലാണ് സേവനം ലഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്തിന് സമർപ്പിക്കും.
കേരളത്തിലെ നഗരങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല. മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്തും 5ജി എത്തിക്കുമെന്നാണ് ഐടി മന്ത്രാലയം അവകാശപ്പെടുന്നത്. എയർടെല്ലും റിലയൻസ് ജിയോയും ഈ വർഷംതന്നെ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.
4ജിയേക്കാൾ 10 മടങ്ങ് വേഗമുണ്ടാകും എന്നാണ് വിലയിരുത്തൽ. ഇന്ത്യൻ മൊബൈൽ കോൺഗ്രസിൻ്റെ ആറാമത് സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഫൈവ് ജി പ്രഖ്യാപനം നടത്തുന്നത്.
ഇന്ത്യയിൽ ഫൈവ് ജി നിലവിൽ വന്നത് ഒക്ടോബർ 1, 2022


