ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിക്കൽ പ്രഖ്യാപിച്ചു, ആശംസകളുമായ് ലോകം

വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ മിതാലി രാജിന് ആശംസകളുമായി ക്രിക്കറ്റ് ലോകം. ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമായ മിതാലി ഇന്ന് ഉച്ചയ്ക്കാണ് ട്വിറ്ററിലൂടെ എല്ലാ ഫോർമാറ്റുകളിലും നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചത്.

232 ഏകദിനങ്ങളിൽ നിന്നും 7805 റൺസുമായി ഏകദിനത്തിലെ റൺവേട്ടക്കാരിൽ ഒന്നാമതായാണ് മിതാലി തന്റെ 23 വർഷം നീണ്ട കരിയർ അവസാനിപ്പിക്കുന്നത്. ഇന്ത്യക്കായി 12 ടെസ്റ്റുകളും 89 ടി20 മത്സരങ്ങളും മിതാലി കളിച്ചിട്ടുണ്ട്.

39-കാരിയായ മിതാലി നേരത്തെ തന്നെ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മാർച്ചിലെ ലോകകപ്പിന് പിന്നാലെ താരം വിരമിക്കുമെന്ന സൂചനകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു.

മിതാലി രാജ് വിരമിക്കൽ പ്രഖ്യാപിച്ചു

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജ് 23 വര്‍ഷം നീണ്ട രാജ്യാന്തര കരിയറിനു ബ്രേക്കിട്ടു. ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പിലൂടെയാണു മുപ്പത്തിയൊന്‍പതുകാരിയായ മിതാലിയുടെ വിടവാങ്ങല്‍ പ്രഖ്യാപനം.

ഏകദിന ക്രിക്കറ്റില്‍ ഏറ്റവും അധികം റണ്‍സ് (7805) നേടിയ താരമായി മിതാലിക്കു കീഴില്‍, ഇന്ത്യ 2017ലെ ഏകദിന ലോകകപ്പ് ഫൈനല്‍ വരെയെത്തിയിരുന്നു. 89 രാജ്യാന്തര ട്വന്റി20 മത്സരങ്ങളില്‍ 2,364 റണ്‍സും 12 ടെസ്റ്റില്‍ 699 റണ്‍സും നേടിയിട്ടുണ്ട്. 232 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്.

‘കളി മതിയാക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. ടീം പ്രതിഭാധനരായ യുവതാരങ്ങളില്‍ സുരക്ഷിതമാണ്. ഇന്ത്യയുടെ ഭാവിക്രിക്കറ്റും ശോഭനമാണ്. ഇന്ത്യന്‍ ടീമിനെ വര്‍ഷങ്ങളോളം നയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്.

എല്ലാ സ്നേഹത്തിനും പിന്തുണക്കും നന്ദി. നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ ഞാന്‍ എന്റെ രണ്ടാം ഇന്നിങ്സ് ആരംഭിക്കുകയാണ്’, മിതാലി കുറിച്ചു.12 ടെസ്റ്റും 232 ഏകദിനവും 89 ട്വന്റി 20യും അടങ്ങുന്നതാണ് മിതാലിയുടെ 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...