ബിബിസിക്കെതിരേ ഫെമ നിയമപ്രകാരം കേസ് എടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നികുതി വെട്ടിപ്പിനും വിദേശനാണയ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിനുമാണ് കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. നരേന്ദ്ര മോഡിയുടെ ഗുജറാത്ത് കാലപക്കേസിലെ പങ്കാളിത്തം ചർച്ച ചെയ്യുന്ന ഡോക്യുമെൻ്ററി പുറത്ത് വിട്ടതിന് പിന്നാലെയായിരുന്നു റെയിഡ്. ഇതിനുപിന്നാലെയാണ് ചാനലിനെതിരേ ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തത്.
ബിബിസി ആദായനികുതി കാര്യത്തില്‍ ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും ലാഭവിഹിതം രാജ്യത്തുനിന്ന് പുറത്തുകൊണ്ടുപോകുമ്പോഴുള്ള മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും നോട്ടീസുകള്‍ക്ക് മറുപടി നല്‍കിയില്ലെന്നും ആദായനികുതി വകുപ്പ് ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നായിരുന്നു ചാനല്‍ ഓഫീസുകളില്‍ റെയ്ഡ് നടത്തിയത്.
മോദിക്കെതിരായ ബിബിസി ഡോക്യുമെന്ററി വന്‍വിവാദമായതോടെ സാമൂഹിക മാധ്യമങ്ങളില്‍നിന്ന് നീക്കം ചെയ്യാനും കേന്ദ്രം നിര്‍ദേശിച്ചിരുന്നു.


