ഇറച്ചിക്കഷണം തൊണ്ടയിൽ കുരുങ്ങി യുവതി മരിച്ചു

 ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി കോളിജ് വിദ്യാർഥിനി മരിച്ചു. ഭർത്താവിൻ്റെ വീട്ടിൽ നിന്നും മാതാപിതാക്കൾക്ക് അരികിലെത്തിയ യുവതി ഇവർക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.

മണ്ണാര്‌ക്കാട് ദാറുന്നജാത്ത് കോളേജില്‍ എംഎസ്‍സി സൈക്കോളജി വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്.  ചെത്തല്ലൂര്‍ തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ  മകളാണ്. ചെമ്മാണിയോട്ട സ്വദേശി ആസിഫ് ആണ് ഭര്‍ത്താവ്.

കോളേജില്‍ പോകുന്നതിനായി സ്വന്തം വീട്ടിലെത്തിയതായിരുന്നു ഹനാന്‍. അവിടെ വെച്ച് ഞായറാഴ്ച വൈകിട്ട് വീട്ടില്‍ കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കവെയാണ് ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങിയത്. ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഹനാനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തിങ്കളാഴ്ച ഉച്ചയോടെ മരണം സ്ഥിരീകരിച്ചു. മാതാവ് : അസൂറ, സഹോദരങ്ങള്‍: ഹനിയ, ഹാനിത്ത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...