ഇറാഖില്‍ ഗ്രീന്‍ സോണില്‍ സ്ഥിതി ചെയ്യുന്ന പാര്‍ലമെന്റ് മന്ദിരം കയ്യേറി പ്രക്ഷോഭകാരികള്‍. ഇറാന്‍ അനുകൂല നേതാവിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കി എന്നതിലാണ് പ്രതിഷേധം. ഷിയാ നേതാവ് മുഖ്ത അല്‍ സദ്‌റിന്റെ അനുയായികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സൈന്യത്തിന്റെ പിന്തുണയോടെയാണ് പ്രക്ഷോഭം എന്നാണ് റിപ്പോർട്ട്.
ഇറാന്‍ അനുകൂലിയായ നേതാവ് മുഖ്തബ അല്‍ സതദറിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഷിയാ നേതാക്കള്‍. ഒരു ഘട്ടത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ ഒരുമിച്ച് പോകാന്‍ സാധ്യതയില്ല എന്നാണ് വാദം. ഇറാനില്‍ നിന്നും ഇറാഖിലേക്ക് ആക്രമണങ്ങള്‍ തുടർച്ചയായിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ 120ല്‍ അധികം തവണയാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്.


