ഇസ്രയേന്‍-ഗാസ സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം. ഇസ്രായേലും പലസ്തീനിയന്‍ ഇസ്ലാമിക് ജിഹാദും സംഘര്‍ഷം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ ഗാസ അതിര്‍ത്തിയില്‍ ഒരു വര്‍ഷത്തോളമായി നടക്കുന്ന ആക്രമണങ്ങള്‍ അവസാനിച്ചുവെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസമാണ് ഗാസ മുനമ്പില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയത്.
ഈജിപ്ഷ്യന്‍ മധ്യസ്ഥതയിലാണ് സംഘര്‍ഷം നിര്‍ത്തലാക്കുന്നത്. പ്രഖ്യാപനത്തിന് തൊട്ട് മുന്‍പ് വരെ പലസ്തീനിലെ നഗരങ്ങളില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. മൂന്നു ദിവസത്തോളം നീണ്ടു നിന്ന സംഘര്‍ഷത്തില്‍ 15 കുട്ടികളുള്‍പ്പെടെ 44 പലസ്തീനികളാണ് കൊല്ലപ്പെട്ടത്.
സംഘര്‍ഷത്തില്‍ നിന്ന് ഗാസയുടെ ഭരണച്ചുമതലയുള്ള ഹമാസ് സംഘടന ഇടപെടാതെ മാറി നില്ക്കുകയാണുണ്ടായത്. ഇസ്രയേല്‍ വ്യോമാക്രമണ ഭീഷണിയുയര്‍ത്തിയപ്പോള്‍ ടെല്‍ അവീവ്, അഷ്കെലോണ്‍ നഗര നിവാസികളെ സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കഴിഞ്ഞ വര്‍ഷം മെയില്‍ നടന്ന ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം 11 ദിവസമാണ് നീണ്ടു നിന്നത്.


