ഇന്‍ഡൊനീഷ്യയില്‍ ഭൂമി കുലുക്കത്തിൽ 160 പേർ മരിച്ചതായി സ്ഥിരീകരിച്ചു. റിക്ടര്‍ സ്കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 256 പേർക്ക് പരിക്കേറ്റു. കെട്ടിടങ്ങൾ തകർന്നു. തലസ്ഥാനമായ ജക്കാര്‍ത്തയില്‍നിന്ന് 75 കിലോമീറ്റര്‍ അകലെയുള്ള ജനങ്ങൾ തിങ്ങി പാർക്കുന്ന വെസ്റ്റ് ജാവ പ്രവിശ്യയില്‍ തിങ്കളാഴ്ചയാണ് ഭൂകമ്പമുണ്ടായത്.
നിലവില്‍ 160 പേര് മരിച്ചതായും നിരവധി പേര് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതായും സര്‍ക്കാര്‍ പ്രതിനിധി വ്യക്തമാക്കി. പരിക്കേറ്റവരില്‍ കൂടുതല്‍ പേരും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരാണ്. 13000 പേരെ മാറ്റി പാർപ്പിച്ചു. 2200 വീടുകൾ തകർന്നു
പത്തുകിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനമുണ്ടായത്. പ്രദേശത്തെ ജനങ്ങള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആളുകളോട് കെട്ടിടങ്ങള്‍ക്ക് പുറത്ത് കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സുനാമിക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ അധികൃതര്‍ വ്യക്തമാക്കി. 2018 ൽ 2000 പേർ ഇവിടെ ഭൂകമ്പത്തിൽ മരിച്ചിരുന്നു. ഭൂചനങ്ങൾ സ്ഥിരമായ പ്രദേശമാണ്.


