ഖത്തർ ലോകകപ്പ് ഫൈനലിൽ ചില പ്രത്യേകതകൾ ഉണ്ട്. കഴിഞ്ഞ തവണ ഫ്രാൻസും അർജൻ്റീനയും ലോകകപ്പ് പ്രീക്വാർട്ടറിൽ ഏറ്റുമുട്ടിയപ്പോൾ മൂന്നിനെതിരെ നാല് ഗോളിന് വിജയം ഫ്രാൻസിനൊപ്പം ആയിരുന്നു. അന്ന് നേർക്കുനേർ പോരാടിയ താരങ്ങളിൽ ചിലർ ഇത്തവണ പകരം വീട്ടാൻ അർജൻ്റീനക്കൊപ്പം കാത്തിരിപ്പുണ്ട്. ഒപ്പം അഭിമാന കിരീടം നിലനിർത്താനാണ് ഫ്രാൻസ് ഇറങ്ങുന്നത്. കൂടെയുണ്ടാകും.
പഴയ ഏറ്റുമുട്ടലിലെ താരങ്ങൾ തന്നെ
എല്ലാ ഫുട്ബോൾ ആരാധകർക്കും വളരെയധികം ആവേശം നൽകിയ മത്സരമായിരുന്നു കഴിഞ്ഞ തവണ ഇരുകൂട്ടരും നേർക്കുനേർ വന്നപ്പോൾ. അന്ന് ഫ്രാൻസിനോട് പരാജയപ്പെട്ട് ക്വാർട്ടർ കാണാതെ അര്‍ജന്‍റീന പുറത്തായി. കഴിഞ്ഞ തവണ അർജൻ്റീനക്ക് വേണ്ടി ആദ്യ ഇലവനിൽ ഇറങ്ങിയ ലയണൽ മെസ്സി, നിക്കോളാസ് ഒട്ടമെൻ്റി, എയ്ഞ്ചൽ ഡി മരിയ, ടാഗ്ലിയാഫിക്കോ എന്നിവരും പകരക്കാരുടെ ബെഞ്ചിൽ ഉണ്ടായിരുന്ന ഡിബാലയും,അക്യുനയും ഇത്തവണയും കൂടെയുണ്ട്. അവർക്ക് കണക്ക് തീർക്കാനുണ്ട്.
ഗ്രീസ്മാനേയും എംബാപ്പയെയും പൂട്ടിയാൽ അർജൻ്റീനക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. അതേസമയം അർജൻ്റീനയുടെ എഞ്ചിൻ ആയ ലയണൽ മെസ്സിയെ പൂട്ടുന്ന ചുമതല റയൽ മാഡ്രിഡ് യുവതാരം ചുവാമേനിക്ക് ആയിരിക്കും. താരത്തെ സഹായിക്കാൻ അഡ്രിയാൻ റാബിയോട്ടും മദ്യനിരയിൽ ഉണ്ടാകും. നിലവിൽ ഈ ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനമാണ് ലയണൽ മെസ്സി കാഴ്ചവെക്കുന്നത്. 5 ഗോളുകളും മൂന്ന് അസിസ്റ്റുകളും താരം ഇതുവരെ നേടിക്കഴിഞ്ഞു. എന്തായാലും ശക്തമായ ഒരു പോരാട്ടം ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്.
ഫ്രാൻസിനെ കുറിച്ച് അർജൻ്റീന കോച്ച് സ്കലോണി…
”ഏത് നിമിഷവും എന്തും സംഭവിക്കാം. ഞങ്ങള്‍ അതിന് വളരെയധികം തയ്യാറായിട്ടു തന്നെയാണ് വന്നിട്ടുള്ളത്. ഫ്രഞ്ച് ടീമില്‍ മികച്ച താരങ്ങളുണ്ട്. കിലിയന്‍ എംബാപ്പെ മികച്ച യുവതാരമാണ്. ഇനിയും അദ്ദേഹത്തിന് മുന്നേറാന്‍ സാധിക്കും. എന്നാല്‍, മത്സരത്തെ സമീപിക്കണമെന്ന് വ്യക്തമായ ധാരണ ഞങ്ങള്‍ക്കുണ്ട്. ആരൊക്കെ ആദ്യ ഇലവനില്‍ കളിക്കുമെന്നതിനെ കുറിച്ചും വ്യക്തമായ ധാരണയുണ്ട്. മികച്ച രീതിയില്‍ പ്രതിരോധിക്കാന്‍ തന്നെയാണ് ശ്രമം.”
”മെസിയുടെ അവസാന ലോകകപ്പാണിതെങ്കില്‍ വിജയത്തോടെ യാത്രയയക്കാനാണ് ശ്രമിക്കുക. എല്ലാ താരങ്ങളോടും ഞാന്‍ കടപ്പെട്ടിരിക്കും. ടീമിനെ ഇവിടെ വരെയെത്തിച്ചത് അവരാണ്. ലോകകപ്പ് നേടിയില്ലെങ്കില്‍ പോലും അവര്‍ക്ക് അഭിമാനിക്കാം.” സ്‌കലോണി പറഞ്ഞു.
ഈ വാക്കുകൾക്കും ഒരു പശ്ചാത്തലമുണ്ട്. ഇറ്റലിക്കും ബ്രസീലിനും ശേഷം ലോകകിരീടം നിലനിര്‍ത്തുന്ന ആദ്യടീമാകാനാണ് ഫ്രാന്‍സ് ഞായറാഴ്ച ഇറങ്ങുന്നത്. അപാരമായ ആത്മവിശ്വാസത്തോടെയാണ് ഫ്രാന്‍സ് ഇതുവരെ കളിച്ചത്. ആദ്യ രണ്ടുകളിയും ജയിച്ച് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചതിനാല്‍ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ടുണീഷ്യക്കെതിരേ ആദ്യ ഇലവനെ അപ്പാടെ മാറ്റിയതിനെത്തുടര്‍ന്നുണ്ടായ തോല്‍വിമാത്രമാണ് തിരിച്ചടിയായത്. പ്രീക്വാര്‍ട്ടര്‍ മുതല്‍ വീണ്ടും ടോപ് ഗിയറിലായി
അര്‍ജന്റീനയ്ക്ക് മെസ്സിയും അല്‍വാരെസും എങ്ങനെയാണോ അതിന്റെ ഫ്രഞ്ച് പതിപ്പാണ് എംബാപ്പെയും ജിറൂഡും. ഗോള്‍കണക്കില്‍പ്പോലും സാമ്യമുണ്ട്. ഫ്രാന്‍സിന് ഇതിനൊപ്പമുള്ള പ്ലസ് പോയന്റ് അന്റോയിന്‍ ഗ്രീസ്മാന്‍ എന്ന പ്ലേമേക്കറാണ്. മൂന്ന് അസിസ്റ്റുമായി ഗ്രീസ്മാന്‍ പട്ടികയില്‍ ഒന്നാംസ്ഥാനത്ത് നില്‍ക്കുന്നു. അഞ്ചുഗോളടിച്ച എംബാപ്പെയും നാലുഗോളുമായി ജിറൂഡും മുന്നിലുണ്ട്.
വിങ്ങിലൂടെ അസാമാന്യവേഗത്തില്‍ കുതിച്ച് എതിര്‍ബോക്‌സിലേക്ക് അപകടകരമായി കടന്നുകയറുന്ന എംബാപ്പെ പൊസിഷന്‍ മാറിയാലും വിനാശകാരിയാണ്. സെമിയില്‍ വിങ്ങിലൂടെയുള്ള കുതിപ്പിന് മൊറോക്കോ തടയിട്ടപ്പോള്‍ എംബാപ്പെ സെന്‍ട്രല്‍ സ്ട്രൈക്കറുടെ റോളിലേക്ക് മാറി. ആ കളി ഞായറാഴ്ച ഫ്രാന്‍സിന്റെ വിധിയെഴുതുന്നതില്‍ പ്രധാനമാകും. നീലനിറത്തിലുള്ള ഹോംജേഴ്സിയിലാകും ഫ്രാന്‍സ് ഫൈനലില്‍ ഇറങ്ങുക. എന്നാല്‍, ഇതുവരെ അണിഞ്ഞ വെള്ള ഷോര്‍ട്സിനുപകരം കടുംനീല ഷോര്‍ട്സാകും ധരിക്കുക.
തോൽക്കാൻ മനസില്ലാതെ അർജൻ്റീന
2 ലോകകപ്പുകളിൽ 18 എണ്ണത്തിലും നീലപ്പട കളിച്ചിട്ടുണ്ട്. അഞ്ച് തവണയാണ് ലോകകപ്പ് ഫൈനലിൽ അർജൻറീന എത്തിയിട്ടുള്ളത്. മൂന്ന് തവണ പരാജയപ്പെട്ട് മടങ്ങിയപ്പോൾ രണ്ട് തവണ കിരീടം നേടികൊണ്ടായിരുന്നു മടങ്ങിയത്. ഒരിക്കൽ പോലും സെമിഫൈനലിൽ പരാജയപ്പെട്ടിട്ടില്ല.
ഇരു ടീമുകളും നിലവിൽ മികച്ച ഫോമിലാണ് ഉള്ളത്. മത്സരത്തിലെ ഏറ്റവും പ്രധാന കാര്യം ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിലെ സഹതാരങ്ങളായ കിലിയൻ എംബാപ്പയും ലയണൽ മെസ്സിയും നേർക്ക്നേർ വരുന്നു എന്നാണ്. രണ്ടു പേരും ഈ ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്.
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് ഇരു താരങ്ങളെയും കുറിച്ച് റയൽ മാഡ്രിഡ് സൂപ്പർ താരം ഒറിലിയൻ ചുവാമെനി ഇന്നലെ സെമിഫൈനൽ പോരാട്ടത്തിന് ശേഷം പറഞ്ഞ വാക്കുകളാണ്.”ഗ്രീസ്മാൻ എന്നോട് പറഞ്ഞത് ലോകത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സി ആണെന്നാണ്. എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും മികച്ച താരം കിലിയൻ എംബാപ്പയാണ്.