ഉത്തരാഖണ്ഡിൽ 50 പേരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞു. റിഖ്‌നിഖൽ- ബൈറോഖൽ റോഡിൽ സിംദി ഗ്രാമത്തിനരികിലാണ് അപകടം. പൗരി ഗർവാൾ ജില്ലയിലാണ് ഇത്. രക്ഷാപ്രവർത്തനം തുടരുന്നതായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു.
ബസ് 500 മീറ്റർ ആഴത്തിലേക്കാണ് വീണതെന്നും അപകടത്തിൽപ്പെട്ട ആറുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചതായി ഡി.ജി.പി അശോക് കുമാർ അറിയിച്ചു.
കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ഹിമപാതമുണ്ടായി പത്ത് പേർ കൊല്ലപ്പെട്ടിരുന്നു. ഗഢ്‌വാളിലുണ്ടായ ഹിമപാതത്തിൽ ഇനിയും 11 പേരെ കണ്ടെത്താനുണ്ട്. അപകടത്തിൽപ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തിയിരുന്നു. സംഭവത്തിൽ പത്തു ട്രെയിനീ മൗണ്ടനേഴ്‌സാണ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.


