Sunday, February 22, 2026

ഉദ്ദവ് താക്കറെ സുപ്രീം കോടതിയിലേക്ക്; വിമതരെ അയോഗ്യരാക്കിയാൽ ഭരണം

വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ഗവർണർ ആവശ്യപ്പെട്ടതിന് പിന്നാലെ സുപ്രീം കോടതിയെ സമീപിച്ച് ഉദ്ദവ് താക്കറെ. 16 വിമത എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ശിവസേനയുടെ ആവശ്യം ഗവർണർ ഭഗത് സിങ് കോഷിയാരിയുടെ മുമ്പിൽ സമർപ്പിച്ചിട്ടുണ്ട്. ഇത് പരിഗണിക്കാതെ അവിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിനെതിരെയാണ് മഹാവികാസ് അഘാഡി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

ഹർജി വൈകിട്ട് അഞ്ച് മണിക്ക് സുപ്രീം കോടതി പരിഗണിക്കും.

മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധിക്കിടെ വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് ഗവർണർ ഉദ്ദവ് താക്കറെയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ എംഎൽഎമാരെ അയോഗ്യരാക്കുന്നതിൽ ഒരു തീരുമാനം ഉണ്ടാക്കാതെ വിശ്വാസ വോട്ടെടുപ്പ് നടത്താൻ സാധിക്കില്ലെന്ന് ശിവസേന ചീഫ് വിപ്പ് സുനിൽ പ്രഭു സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കി. കേസ് അടിയന്തരമായി പരിഗണിക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി വൈകിട്ട് അഞ്ച് മണിക്ക് സുപ്രീം കോടതി പരിഗണിക്കും.

ഉദ്ദവ് സർക്കാർ നിലനിൽക്കുമോ ഇല്ലയോ,

16 പേരുടെ കാര്യത്തിൽ കോടതി പറയുന്ന പോലെ….

മഹാവികാസ് അഘാഡി സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചാൽ മഹാരാഷ്ട്രയിൽ ഉദ്ദവ് സർക്കാരിന്റെ കാലാവധി വീണ്ടും നീട്ടിക്കിട്ടും. എന്നാൽ ഇവ രണ്ടും രണ്ട് വിഷയമായി സുപ്രീം കോടതി പരിഗണിച്ചാൽ ഉദ്ദവ് താക്കറെ സർക്കാരിന് അത് തിരിച്ചടിയാകും. മഹാവികാസ് അഘാഡി സർക്കാരിൽ നിന്ന് ശിവസേന വിട്ടു നിൽക്കാതെ പിന്തുണ നൽകില്ലെന്ന് വിമത എംഎൽഎമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

മാധ്യമങ്ങൾ വഴി ശിവസേനയിലെ 39 എംഎൽഎമാർ നിലവിലെ സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ തീരുമാനിച്ചതായി അറിയുന്നു. സ്വതന്ത്ര എംഎൽഎമാരും ഇത്തരത്തിൽ ഒരു നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിൽ വ്യാഴാഴ്ച അസംബ്ലിയുടെ പ്രത്യേക സെഷൻ വിളിക്കും. അതിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഉദ്ദവ് താക്കറെയ്ക്ക് ഗവർണർ നൽകിയ കത്ത്. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഗവർണറുടെ കത്ത്.

ബി ജെ പി സർക്കാർ രൂപീകരണം തുടങ്ങി

അതേസമയം വിമത എംഎൽഎമാരെ കൂടെ ചേർത്ത് സർക്കാർ രൂപികരിക്കാനുള്ള ശ്രമങ്ങൾ ബിജെപി തകൃതിയിൽ തുടരുകയാണ്. തിങ്കളാഴ്ചത്തെ മഹാരാഷ്ട്ര ബി.ജെ.പി. കോർകമ്മിറ്റി യോഗത്തിനുശേഷം ചൊവ്വാഴ്ച ഡൽഹിയിലെത്തിയ ബി.ജെ.പി. നേതാവ് ദേവേന്ദ്ര ഫഡ്നവിസ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി ചർച്ചനടത്തിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് മുംബൈയിൽ തിരിച്ചെത്തിയ ദേവേന്ദ്രഫഡ്നവിസ് ഗവർണർ ഭഗത് സിങ് കോഷിയാരിയുമായി കൂടിക്കാഴ്ച നടത്തി. ഉദ്ദവ് സർക്കാരിന്റെ ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും നിയമസഭ വിളിച്ചുകൂട്ടണമെന്നും ഭൂരിപക്ഷം തെളിയിക്കാൻ ഉദ്ധവ് സർക്കാരിനോട് നിർദേശിക്കണമെന്നും ആവശ്യപ്പെട്ട് ഫഡ്നവിസ് കത്ത് നൽകുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗവർണർ ഉദ്ദവ് സർക്കാരിന് കത്ത് നൽകിയിരിക്കുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...