എടപ്പാൾ ടൗണിലുണ്ടായ പൊട്ടിത്തെറി പരിഭ്രാന്തി പരത്തി. വലിയ ശബ്ദത്തോടെ റൗണ്ട് എബൊട്ടിന് സമീപത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇവിടെ ഭിത്തിയുടെ ഒരു കഷ്ണം അടർന്നു തെറിച്ചു പോയി. സംഭവമറിഞ്ഞ് ഉടൻ എത്തിയ പൊലീസ് അന്വേഷണം തുടങ്ങി.
ഉഗ്ര ശബ്ദമുള്ള പടക്കമോ ഗുണ്ടോ പൊട്ടിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ട്. ഉദ്ദേശവും വ്യക്തമല്ല. ദീപാവലി കഴിഞ്ഞ ദിവസമാണ് പൊട്ടിത്തെറി ഉണ്ടാവുന്നത്. വിശദമായ അന്വേഷണത്തിനായി സമീപത്തടക്കമുള്ള മുഴുവൻ സി സി ടി വികളും പൊലീസ് പരിശോധിക്കയാണ്.


