എസ്എസ്എൽസി പരീക്ഷ ഫലം ജൂൺ 15 ബുധനാഴ്ചയായിരിക്കും. ജൂൺ 20ന് പ്ലസ് ടു/ഹയർ സെക്കൻഡറി പരീക്ഷ (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ (വിഎച്ച്എസ്ഇ) പരീക്ഷാഫലങ്ങളും പ്രസിദ്ധപ്പെടുത്തും.
റോൾ നമ്പറും ജനനത്തീയതിയും ഉപയോഗിച്ച് എസ്എസ്എൽസി, എച്ച്എസ്ഇ ഫലങ്ങൾ പരിശോധിക്കാം. സ്ക്രീനിൽ ദൃശ്യമാകുന്ന എസ്എസ്എൽസി, ഡിഎച്ച്എസ്ഇ പ്ലസ് ടു പരീക്ഷാ ഫലങ്ങൾ കൂടുതൽ റഫറൻസുകൾക്കായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുകാനുള്ള സൗകര്യവുമുണ്ട്.
പരീക്ഷാഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ
kerala.gov.in, keralaresults.nic.in, results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in,
എന്നിവയിൽ പരിശോധിക്കാം
മാർച്ച് 31 മുതൽ ഏപ്രിൽ 29 വരെയാണ് എസ്എസ്എൽസി പരീക്ഷ നടന്നത്. രാവിലെ 9:45 മുതൽ 12:30 വരെയാണ് പരീക്ഷ നടന്നത്. എല്ലാ സുരക്ഷാ പ്രോട്ടോക്കോളുകളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചാണ് എസ്എസ്എൽസി ഓഫ്‌ലൈനായി നടത്തിയത്. 4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 432436 വിദ്യാർത്ഥികൾ പ്ലസ് ടൂ പരീക്ഷയും 31332 വിദ്യാർത്ഥികൾ വിഎച്ച്എസ്ഇ പരീക്ഷയും എഴുതിയിരുന്നു.
2021ൽ സംസ്ഥാന ബോർഡുകളിൽ നിന്ന് 4,22,226 കുട്ടികളും പ്രൈവറ്റിൽ നിന്ന് 990 കുട്ടികളും എസ്എസ്എൽസി പരീക്ഷയെഴുതിരുന്നു. മൊത്തം വിജയശതമാനം 99.47 ശതമാനമായിരുന്നു, ആകെ 1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.


