എ.കെ.ജി. സെന്റര്‍ അക്രമണ കേസിൽ സ്ഫോടക വസ്തുവുമായി ജിതിന്‍ എത്തിയ ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്തുനിന്നാണ് കണ്ടെത്തിയതെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു. ജിതിനെതിരായ സുപ്രധാന തെളിവാകുമിത്. ഇയാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.
ആക്രമണസമയത്ത് ജിതിന്‍ ധരിച്ചിരുന്ന ഷൂ അന്വേഷണസംഘം ശേഖരിച്ചിരുന്നു. അന്ന് ധരിച്ചിരുന്ന ടീ ഷര്‍ട്ട് കായലില്‍ ഉപേക്ഷിച്ചു വെന്നാണ് ജിതിന്‍ മൊഴി നല്‍കിയിട്ടുള്ളത്. ഇതിനു വേണ്ടി തിരച്ചിൽ നടത്തിയിരുന്നു. എങ്കിലും കിട്ടിയില്ല.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പിടിയിലായ ജിതിന്‍. പ്രതിയെ കണ്ടെത്താനാവാതെ വന്നതിനെ തുടർന്നാണ് കേസ് ക്രൈബ്രാഞ്ച് ഏറ്റെടുത്തത്. സി പി എം തന്നെ കേസിൽ പ്രതിക്കൂട്ടിലായ സാഹചര്യം വന്നിരുന്നു.


