അടിയന്തിര ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ ഹെലികോപ്ടര്‍ അറബിക്കടലില്‍ പതിച്ചു. ഏഴ് യാത്രക്കാരും രണ്ട് പൈലറ്റുകളുമുള്‍പ്പെടെ ഒമ്പത് പേർ യാത്ര ചെയ്തിരുന്ന ഹെലികോപ്ടറ്ററാണ്. 5 പേരെ രക്ഷപ്പെടുത്തിയതായി ഒഎന്‍ജിസി അറിയിച്ചു. മൂന്നു ഒൻജിസി തൊഴിലാളികളെയും ഒരു കരാർ തൊഴിലായളിയേയുമാണ് കാണാതായത്
ഫ്ളോട്ടേഴ്സ് ലാൻഡിങ്ങും പിഴച്ചു
ഒഎന്‍ജിസിയുടെ മുംബൈ ഹൈയിലെ സാഗര്‍ കിരണ്‍ ഓയില്‍ റിഗ്ഗിനു സമീപം ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് കടലില്‍ വീഴുകയായിരുന്നു. അടിയന്തര ലാന്‍ഡിങിന് കാരണമായ സാഹചര്യം വ്യക്തമായിട്ടില്ല. ഹെലികോപ്റ്ററിനോട് ചേര്‍ന്ന് ഘടിപ്പിച്ചിരിക്കുന്ന ഫ്ളോട്ടേഴ്സ് ഉപയോഗിച്ച് ലാന്‍ഡ് ചെയ്യാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു.
മുംബൈ തീരത്ത് നിന്ന് 50 നോട്ടിക്കല്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന റിഗില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ലാന്‍ഡിങ് സോണില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മുമ്പ് സമുദ്രത്തിലേക്ക് പതിക്കുകയായിരുന്നുവെന്ന് കമ്പനി വക്താവ് അറിയിച്ചു. പവൻ ഹാൻസിൻ്റെ വാടക ഹെലികോപ്ടറാണ്.
സാഗർ കിരൺ റിഗ്ഗിലാണ് അപകടം ഉണ്ടായത്. മാലവ്യ 16 എന്ന ചരക്ക് നീക്കത്തിന് ഉപയോഗിക്കുന്ന കപ്പലിലാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. ശേഷിക്കുന്നവർക്ക് വേണ്ടിയുള്ള തിരിച്ചിൽ തുടരുകയാണ്.


