ഒഡീഷ ട്രെയിൻ ദുരന്തത്തിൽ റെയിൽവേ ഔദ്യോഗികമായി പുറത്ത് വിട്ട മരണക്കണക്ക് തെറ്റെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനജി. ട്രെയിനിൽ ഉണ്ടായിരുന്ന ബംഗാളിൽ നിന്നുള്ള 182 പേരെക്കുറിച്ച് ഇനിയും വിവരമില്ല. ‘മരിച്ചവരിൽ 62 പേർ പശ്ചിമ ബംഗാൾ സ്വദേശികളാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹങ്ങൾ ബംഗാളിലേക്ക് എത്തിച്ചിട്ടുണ്ട്. എന്നാൽ ഇതിനു പുറമെ കാണാതായ 182 പേരെക്കുറിച്ച് യാതൊരു വിവരവും ഇനിയും ലഭിച്ചിട്ടില്ല. ഇതു മുൻ നിർത്തിയാണ് ചോദ്യം.
ആയിരത്തിലേറെ പേരാണ് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുളളത്. പലരും ഗുരുതരാവസ്ഥയിലാണ്. നാളെ അവർക്കെന്ത് സംഭവിക്കുമെന്നതിൽ പോലും വ്യക്തതയില്ല. റെയിൽവെ തെറ്റായ വിവരങ്ങളാണ് പുറത്ത് വിടുന്നതെന്നും മമതാ ബാനര്‍ജി ആരോപിച്ചു. എന്ത് കൊണ്ടാണ് മരണക്കണക്ക് കേന്ദ്രം കുറച്ച് കാണിക്കുന്നത് ? ഏറ്റവും ദാരുണമായ അപകടമാണുണ്ടായത്. തങ്ങളുടെ പിഴവിൽ ക്ഷമാപണം നടത്താൻ പോലും കേന്ദ്രം തയ്യാറായിട്ടില്ലെന്നും മമതാ ബാനർജി പറഞ്ഞു’. ഇപ്പോൾ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ച് ജനരോഷം തണുപ്പിക്കാനുള്ള ശ്രമമാണ്.
നേരത്തെ മത ബാനർജി, നിതീഷ് കുമാർ, ലാലു പ്രസാദ് എന്നീ മുന്‍ റെയില്‍വെ മന്ത്രിമാരുടെ കാലത്തെ ട്രെയിന്‍ അപകടങ്ങള്‍ പങ്കുവെച്ച് ഇതിനെ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നു. യുപിഎ കാലത്തെ റെയില്‍വെ മന്ത്രിമാര്‍ ദുരന്തമായിരുന്നുവെന്ന് ബിജെപി വക്താവ് അമിത് മാളവ്യ ട്വീറ്റ് ചെയ്യുകയും ചെയ്തു.
ആരോപണങ്ങളെ മമതാ ബാനർജി തള്ളി താനും ലാലുവും നിതീഷ് കുമാറും റെയിൽ വെ മന്ത്രിയായിരുന്ന കാലത്തെ റെയില്‍ മരണങ്ങളുടെ കണക്കെന്ന പേരിൽ പ്രചരിപ്പിക്കുന്നത് തെറ്റായ കണക്കുകളാണെന്ന് മമതാ ബാനർജി തിരിച്ചടിച്ചു. തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്നത് കണ്ടു. താൻ മന്ത്രിയായിരിക്കുന്ന സമയത്ത് സമയത്ത് റെയില്‍വെ മന്ത്രാലയം നവീകരിക്കപ്പെടുകയാണുണ്ടായതെന്നും തൃണമൂൽ കോൺഗ്രസ് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


