ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ് മാനദണ്ഡമെന്ന അറിയിപ്പ് കിട്ടിയിട്ടില്ലെന്നുമുള്ള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ വാദം തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കേന്ദ്ര ഉത്തരവിന് കേരളം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വ്യക്തമാക്കി .കേന്ദ്ര ഭരണ പ്രദേശങ്ങൾ ഉൾപ്പെടെ 22 സംസ്ഥാനങ്ങൾ ഉത്തരവ് നടപ്പാക്കി. കേരളം അടക്കം എട്ട് ഇടങ്ങളിൽ മാത്രമാണ് നടപ്പാക്കാത്തത്.
ഈ സാഹചര്യത്തിലാണ് 2021 ൽ നൽകിയ നിർദ്ദേശങ്ങൾ വീണ്ടും ആവർത്തിച്ചത് .ഫെബ്രുവരി 9 നാണ് വീണ്ടും കേന്ദ്രം സർക്കുലർ അയച്ചത്. ആയിരക്കണക്കിന് രക്ഷിതാക്കൾ ഇതു മൂലം അനിശ്ചിതത്വം അനുഭവിക്കും. കേരളം പിന്തുരുന്നുവോ ഇല്ലയോ എന്ന് കൃത്യമാക്കിയിട്ടില്ല. എന്നാൽ ഇത് തള്ളി കളഞ്ഞിട്ടുമില്ല. ഓരോ അധ്യായന വർഷം തുടങ്ങുമ്പോഴും ഇതുമുലം രക്ഷിതാക്കൾക്ക് ആശയ കുഴപ്പം ബാക്കിയാവും.
ഒന്നാം ക്ലാസ് പ്രവേശനത്തിലെ ആറു വയസ് മാനദണ്ഡം സംസ്ഥാനത്ത് കൂടിയാലോചനകൾക്ക് ശേഷം മാത്രം നടപ്പിലാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. കേന്ദ്ര നിർദ്ദേശം പാടെ തള്ളുന്നില്ല .കേന്ദ്ര നിർദേശം നടപ്പിലാക്കണമെങ്കിൽ പാഠപുസ്തകങ്ങളിൽ അടക്കം മാറ്റം വരുത്തണം. കേരളത്തിന്‍റെ സാഹചര്യം കൂടി പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു


