കോവിഡ് കേസുകൾ കുത്തനെ കൂടുന്നു. മാസ്ക് ഉപയോഗം കർശനമാക്കാൻ സർക്കാർ നിദ്ദേശം നൽകി. പൊതുഇടങ്ങളിലും, ഒത്തുചേരലുകളിലും, ജോലി സ്ഥലത്തും, വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴും മാസ്ക് ഉറപ്പാക്കണം.
ഉത്തരവ് ലംഘിച്ചാല്‍ 2005-ലെ ദുരന്ത നിവാരണ നിയമം ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളും. പിഴ ഈടാക്കും
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2994 കോവിഡ് കേസുകളാണ്. 12 പേര്‍ കോവിഡ് ബാധിച്ച് മരപ്പെടുകയും ഉണ്ടായി. തലസ്ഥാന ജില്ലയിലാണ് സംസ്ഥാനത്ത് കോവിഡ് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. 782 കേസുകള്‍.
എറണാകുളം, കോട്ടയം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് ജില്ലകളിലാണ് കോവിഡ് കേസുകള്‍ നിയന്ത്രണമില്ലാതെ വർധിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് കേസുകള്‍ 3000 നും മുകളിലായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരാഴ്ചക്കിടെ 40 പേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തിലാണ് മാസ് ഉപയോഗം കര്‍ക്കശമാക്കാന്‍ തീരുമാനമായത്.

പ്രധാന വാർത്തകൾ മാത്രം
👇🏻ഗ്രൂപ്പിൽ ചേരാൻ👇🏻
https://chat.whatsapp.com/DlJFLrRUeLPDt2TraFw4t5
പരസ്യങ്ങൾ നൽകാൻ Contact- 8848537837


