മുഹമ്മദ് റാഫി എന്‍.വിയുടെ ‘ഒരു ദേശം ഓനെ വരയ്ക്കുന്നു’ എന്ന നോവലിന്റെ പഠനങ്ങള്‍
എഡിറ്റർമാർ: ഡോ. ഐശ്വര്യ പി., ബാലു മുരളീധരൻ നായർ

കേരളത്തിലെ, പഴയ മലബാറില്‍പ്പെട്ട കോഴിക്കോട്ടെ, കൊയിലാണ്ടി താലൂക്കില്‍ നടുവണ്ണൂര്‍ അംശം-ദേശത്തെ കഥയും കഥാപാത്രങ്ങളും അവരുടെ വര്‍ത്തമാനവിചാരഭാഷകളും നിറഞ്ഞ് ശ്രദ്ധേയമായ നോവലിനെക്കുറിച്ചുള്ള ആഴമാര്‍ന്ന പഠനങ്ങളുടെ സമാഹാരം.
സംസ്‌കാരപഠനത്തിന്റെ സാഫല്യമായിത്തീരുന്ന നിരീക്ഷണസമുച്ചയം.
കെ.ഇ.എന്‍, ഡോ. ഷാജി ജേക്കബ്, ഡോ. ബി. ഷിബു, ഡോ. ഷംഷാദ് ഹുസൈന്‍, ഡോ. പ്രസൂണ്‍, ഡോ. പി. സുരേഷ് ഗയ, യൂസുഫ് നടുവണ്ണൂര്‍, ഡോ. ശ്രീകല മുല്ലശ്ശേരി, ഡോ. എം.പി. അനിത, ഗഫൂര്‍ കരുവണ്ണൂര്‍, ആദില കബീര്‍, എം.പി. അനസ്, താജ് മന്‍സൂര്‍, ഡോ. സ്വപ്‌ന സി. കൊമ്പത്ത്, ഹരിനാരായണന്‍, റംല വി.എം., സരോജ റോജ, റുമൈസ് ഗസ്സാലി, സുനിത കൂനിച്ചേരി, എന്‍.കെ. സലിം, അഷ്‌റഫ് എ.എന്‍.കെ., ദീപ നപ്പള്ളി, സുജാല്‍ സി.പി., പ്രജില സുരേഷ്, ഡോ. ഐശ്വര്യ, ഡോ. കെ.എം. ഷരീഫ്, ആർദ്ര എം.പി., അന്‍വര്‍ അബ്ദുള്ള എന്നിവരുടെ പ്രൗഢപഠനങ്ങളുടെ സമാഹാരം.
മലയാള നോവല്‍ പഠനമേഖലയില്‍ ഒരു മുതല്‍ക്കൂട്ട്.
മാതൃഭൂമി ബുക്‌സിലൂടെ ഉദയംകൊണ്ട നോവലിന്റെ ഗാഢജാതകമാവുന്ന പ്രബന്ധപ്പൊരുള്‍.

കാർബൺ എഡിഷൻസ് ആണ് പ്രസാധകർ.



