ഫ്രഞ്ച് ക്ലബ്ബ് മൊണാക്കോയുടെ യുവമിഡ്ഫീല്‍ഡര്‍ ഒറെലിയന്‍ ചൗമെനിയെ സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് സ്വന്തമാക്കി. കണ്ണഞ്ചിപ്പിക്കുന്ന വിലയിട്ടാണ് റയൽ മാഡ്രിഡിൻ്റെ ട്രാൻസ്ഫർ കളിക്ക് തുടക്കമാവുന്നത്.
100 മില്യൺ യൂറോയിലേറെ ചിലവാക്കിയാണ് താരത്തെ റയല്‍ റാഞ്ചിയത്. പിഎസ്ജി, ലിവര്‍പൂള്‍, മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് എന്നീ ക്ലബ്ബുകൾ കണ്ണു വെച്ച താരമാണ് ഈ 22 കാരൻ.
ഇത്തവണ ഫ്രഞ്ച് ലീഗില്‍ മൂന്നാം സ്ഥാനത്തെത്തിയ മൊണാക്കോ ടീമിനായി തകര്‍പ്പന്‍ പ്രകടനമാണ് ചൗമെനി കാഴ്ചവെച്ചത്. ഇതോടെയാണ് താരോദയം മറ്റ് യൂറോപ്യന്‍ ക്ലബ്ബുകളുടെ റഡാറിലെത്തിയത്. ക്ലബ്ബിനായി 35 കളികളില്‍ കളത്തിലിറങ്ങിയ താരം മൂന്ന് ഗോളുകളും സ്വന്തമാക്കി.
മികച്ച പ്രകടനം പുറത്തെടുത്തതോടെ ദിദിയര്‍ ദെഷാംപ്‌സിന്റെ ഫ്രാന്‍സ് ദേശീയ ടീമിലും ചൗമെനി സ്ഥിരസാന്നിധ്യമായിരിക്കുകയാണ്.