ഈവര്‍ഷത്തെ ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതല്‍ വിതരണത്തിനെത്തും. 22 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന തല വിതരണം ഉദ്ഘാടനം ചെയ്യും.
ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും അന്നതു തന്നെ ഉണ്ടാവും. ജില്ലാ കേന്ദ്രങ്ങളില്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിര്‍വഹിക്കും.
- ഓഗസ്റ്റ് 23, 24 എന്നീ ദിവസങ്ങളില്‍ എ.എ.ഐ (മഞ്ഞ) കാര്‍ഡുടമകള്‍ക്ക്
2. ഓഗസ്റ്റ് 25, 26, 27 എന്നീ തീയതികളില്‍ പി.എച്ച്.എച്ച്(പിങ്ക്) കാര്‍ഡുടമകള്‍ക്ക്
3. ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ എന്‍.പി.എസ് (നീല) കാര്‍ഡുടമകള്‍ക്ക്
4. സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ എന്‍.പി.എന്‍.എസ് (വെള്ള) കാര്‍ഡുടമകള്‍ക്ക്
5. പൊതുവായ വിതരണം സെപ്റ്റംബര്‍ 4, 5, 6, 7 എന്നീ തീയതികളില്‍ നിശ്ചയിക്കപ്പെട്ട തീയതികളില്‍ വാങ്ങാന്‍ കഴിയാത്ത എല്ലാ കാര്‍ഡുടകള്‍ക്കും
സെപ്റ്റംബര്‍ 4 ഞായറാഴ്ച റേഷന്‍ കടകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കും. സെപ്റ്റംബര്‍ 7-ാം തീയതിക്കു ശേഷം സൗജന്യ ഭക്ഷിക്കിറ്റുകളുടെ വിതരണം ഉണ്ടായിരിക്കുന്നതല്ല.
എല്ലാ കാര്‍ഡുടമകളും അവരവരുടെ റേഷന്‍ കടകളില്‍ നിന്നുതന്നെ കിറ്റുകള്‍ കൈപ്പറ്റാന്‍ ശ്രദ്ധിക്കണം.
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഭക്ഷ്യക്കിറ്റ് ലഭിക്കും. തുണി സഞ്ചി അടക്കം 14 ഇനം സാധനങ്ങളാണ്
1-കശുവണ്ടിപ്പരിപ്പ് 50 ഗ്രാം
2-മില്‍മ നെയ്യ് 50 മി.ലി.
3-ശബരി മുളക്‌പൊടി 100 ഗ്രാം
4-ശബരി മഞ്ഞള്‍പ്പൊടി100 ഗ്രാം
5 ഏലയ്ക്ക 20 ഗ്രാം
6-ശബരി വെളിച്ചെണ്ണ 500 മി.ലി.
7-ശബരി തേയില 100 ഗ്രാം
8-ശര്‍ക്കരവരട്ടി / ചിപ്‌സ് 100 ഗ്രാം
9-ഉണക്കലരി 500 ഗ്രാം
10-പഞ്ചസാര 1 കി. ഗ്രാം
11-ചെറുപയര്‍ 500 ഗ്രാം
12-തുവരപ്പരിപ്പ് 250 ഗ്രാം
13- പൊടി ഉപ്പ് 1 കി. ഗ്രാം
14-തുണി സഞ്ചി ഒരെണ്ണം


