കഞ്ചാവ് വില്‍പ്പന കേസില്‍ പൊലീസ് അന്വേഷിച്ച അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരം ആയുര്‍വേദ കോളേജിന് സമീപം അഡ്വ. ആശിഷ് പ്രതാപ് നായരാണ് അറസ്റ്റിലായത്.
രണ്ട് മാസം മുന്‍പ് തമ്പാനൂരിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് കഞ്ചാവ് ശേഖരം പിടികൂടിയ കേസിലാണ് അറസ്റ്റ്. തമിഴ്‌നാട്ടില്‍ നിന്ന് തിരുവനന്തപുരത്ത് കൊണ്ടുവന്ന് വില്‍പനയ്ക്ക് സൂക്ഷിച്ചതെന്നാണ് അന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകൻ്റെ വീടാണ് ഇതെന്നും അന്ന് കണ്ടെത്തിയിരുന്നു.
തുടർന്നുള്ള അന്വേഷണത്തിൽ കഞ്ചാവ് കടത്തു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന് പങ്കുണ്ടെന്ന് തെളിഞ്ഞു. ഇതോടെയാണ് എക്‌സൈസ് സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഒളിവിലായിരുന്ന ആഷിഷ് വെള്ളിയാഴ്ച വീട്ടിലെത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്.


