കണ്ണൂർ കൂത്തുപറമ്പ് കൈതേരിയിൽ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു. പെയിന്റിംഗ് തൊഴിലാളിയായ കൈതേരിയിടം സ്വദേശി ജോയി (50) ആണ് മരിച്ചത്. തിരുവനന്തപുരം തോന്നയ്ക്കലിൽ പത്ത് പേർക്ക് ഇടിമിന്നലേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. ഒമ്പതുപേരും തൊഴിലുറപ്പ് തൊഴിലാളികളാണ്.
തൃശൂർ, തിരുവനന്തപുരം,മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണു. മലപ്പുറം ജില്ലയിൽ വ്യാപക നാശനഷ്ടമാണുണ്ടായത്. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
30 മുതല്‍ 40 വരെ കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. 12 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മീന്‍ പിടിത്തത്തിന് പോകുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം.