കരസേനയില്‍ 49-ാമത് ടെക്നിക്കല്‍ എന്‍ട്രി സ്കീം കോഴ്സിലേക്ക് നവംബര്‍ 15 മുതല്‍ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവരെ ലഫ്റ്റനന്റ് റാങ്കില്‍ നിയമിക്കും.
പ്രായപരിധി: 16 1/2 – 19 1/2 വയസ്സ്
യോഗ്യത
കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവയുള്‍പ്പെടുന്ന ഗ്രൂപ്പില്‍ പ്ലസ്ടു വിജയം. അപേക്ഷകര്‍ 2022-ലെ ജെ.ഇ.ഇ മെയിന്‍ പരീക്ഷ എഴുതിയിരിക്കണം.
എസ്.എസ്.ബി ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷ: നവംബര്‍ 15 മുതല്‍ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം വിശദവിവരങ്ങളും സൈറ്റിൽ ലഭിക്കും.
അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബര്‍ 14


