റോഡ് നിര്‍മാണത്തില്‍ സംസ്ഥാനത്ത് പുത്തൻ സമീപനം സ്വീകരിച്ചു തുടങ്ങിയതായി മന്ത്രി. നിർമ്മാണത്തിൽ കാലാനുസൃത മാറ്റം സ്വീകരിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. തൃക്കണ്ണമംഗല്‍-പ്ലാപ്പള്ളി-സദാനന്ദപുരം റോഡിന്റെ നവീകരണ നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മൂന്നിരിട്ടി തുക മുടക്കിയാണ് ആധുനിക രീതിയിലുള്ള റോഡുകളുടെ നിര്‍മിതി. മന്ത്രിയുടെ ഓഫീസ് പുരോഗതി നേരിട്ട് വിലയിരുത്തുന്ന രീതിയാണ് അവലംബിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
എല്ലാ റോഡുകളും മികവുറ്റതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. കാലാവസ്ഥാ വ്യതിയാനവും ഇതര വെല്ലുവിളികളും മറികടന്നുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഡ്രെയിനേജ് സംവിധാനത്തിന്റെ അപര്യാപ്തത പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുകയാണ്. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കണെമെന്ന നിര്‍ബന്ധമുണ്ട്. ഇതിന് തടസ്സമാവുന്ന കരാറുകാരേയും ഉദ്യോഗസ്ഥരേയും തിരുത്തി നേരെയാക്കും. നൂതന പദ്ധതികള്‍ക്ക് ധനകാര്യ വകുപ്പ് നല്കുന്ന പിന്തുണ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയപാത വികസനം 2025ല്‍ പൂര്‍ത്തിയാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.


