തെങ്ങിന് മുകളില്‍ കയറി കെട്ടിട നിർമ്മാണ കരാർ തൊഴിലാളിയായി യുവാവിന്റെ ആത്മഹത്യാ ഭീഷണി. വീടുപണി പൂര്‍ത്തിയാക്കിയിട്ടും ഉടമ തുക നല്‍കാത്തതിൽ മനം നൊന്താണ് പാലിയോട് സ്വദേശി സുരേഷ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ചെങ്കല്‍ സ്വദേശി വിജയന് എന്നയാളുടെ വീട് പണി കരാറിനെടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കി. പറയുന്നത്. ഈ വകയില്‍ നാലര ലക്ഷം രൂപ വിജയന് സുരേഷിന് നല്‍കാനുണ്ട്. ചിലവായ തുക നൽകിയില്ല എന്നാണ് പരാതി.
പണം ആവശ്യപ്പെട്ടാണ് സുരേഷ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. വിജയന്റെ വീടിന്റെ മുന്നിലുള്ള തെങ്ങില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. നല്‍കാനുള്ള തുക അക്കൗണ്ടില്‍ ഇട്ടാല്‍ മാത്രമേ തെങ്ങിന്റെ മുകളില്‍നിന്ന് ഇറങ്ങുകയുള്ളൂ എന്നായിരുന്നു സുരേഷിന്റെ നിലപാട്.
ഇങ്ങനെ ഒരു തുകയില്ലെന്നാണ് വീട്ടുകാരൻ്റെ വാദം. രാവിലെ 9.30-ഓടെയാണ് സുരേഷ് തെങ്ങിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ഏറെ പണിപ്പെട്ടാണ് അനുനയിപ്പിച്ചത്.


