”കശ്മീർ ഫയൽസ് അശ്ലീല പ്രചാരണ സിനിമ തന്നെ” നദാവ് ലാപ്പിഡിനെ പിന്തുണച്ച് ജൂറി അംഗങ്ങളും

ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ തിരുകി കയറ്റിയ കമേഴ്ഷ്യൽ സിനിമ സംബന്ധിച്ച വിവാദം തീരുന്നില്ല. വിവേക് അ​ഗ്നിഹോത്രി സംവിധാനം ചെയ്ത കശ്മീർ ഫയൽസ് അശ്ലീലവും തെറ്റിദ്ധരിപ്പിക്കാനുള്ള പ്രചാരവേലയുമാണെന്ന് അഭിപ്രായം ആവർത്തിച്ച് ജൂറി അംഗങ്ങളും രംഗത്ത് എത്തി. ഐഎഫ്എഫ്ഐ ജൂറി തലവൻ നദാവ് ലാപ്പിഡ് പരസ്യമായി ഈ വിമർശനം ഉന്നയിച്ചതിനെ രാഷ്ട്രീയ വിവാദമാക്കിയവർക്ക് മറുപടിയുമായാണ് ഇപ്പോൾ ഇതര ജൂറി അംഗങ്ങൾ എത്തിയിരിക്കുന്നത്. രൂക്ഷമായ ആക്രമണങ്ങളെ തുടർന്ന് നദാവ് ലാപ്പിഡ് മാപ്പുപറഞ്ഞെങ്കിലും ഈ വിഷയം ചലച്ചിത്ര മേഖലയിലെ പ്രമുഖർ ഏറ്റെടുത്തിരിക്കയാണ്.

ലാപ്പിഡിന്റെ പ്രസ്താവനയെ പിന്തുണച്ച് സഹജൂറി അം​ഗങ്ങൾ രം​ഗത്തെത്തിയതാണ് പുതിയ സംഭവവികാസം. ജിങ്കോ ഗോട്ടോ, ഹാവിയർ അംഗുലോ ബാർത്തുറൻ, പാസ്‌കേൽ ഷാവൻസ് തുടങ്ങിയ ജൂറി അംഗങ്ങളാണ് നദാവ് ലാപ്പിഡിന് പിന്തുണയുമായെത്തിയത്. ലാപ്പിഡിന്റെ പ്രസ്താവനയ്‌ക്കൊപ്പം തങ്ങളും ഉറച്ചുനിൽക്കുന്നുവെന്ന് സഹ ജൂറി അംഗങ്ങൾ ട്വിറ്ററിൽ പ്രസ്താവനയിറക്കി. മൂവരുടേയും പ്രസ്താവനയുടെ സ്ക്രീൻഷോട്ട് ജിങ്കോ ​ഗോട്ടോ ട്വീറ്റ് ചെയ്തു.

കശ്മീർ ഫയൽസിനെ കുറിച്ചുള്ള ജൂറിയുടെ നിരീക്ഷണം ഏകകണ്ഠമാണെന്ന് അടിവരയിടുന്നതാണ് മറ്റ് ജൂറി അംഗങ്ങളുടെ പ്രസ്താവന. ‘കാശ്മീർ ഫയൽസ് ഞെട്ടിച്ചു, ഇത് ഒരു അശ്ലീല പ്രചരണ സിനിമയായി ഞങ്ങൾക്ക് തോന്നി, മഹത്തായ ചലച്ചിത്ര മേളയിൽ ഇത്തരമൊരു സിനിമയെ മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് അനുയോജ്യമായ നടപടിയില്ലെന്ന അദ്ദേഹത്തിന്റെ പ്രസ്താവനക്കൊപ്പം ഞങ്ങൾ ഉറച്ചുനിൽക്കുന്നു എന്നാണ് ജൂറി അംഗങ്ങൾ പറഞ്ഞത്.

‘ഒരു കാര്യം വ്യക്തമാക്കട്ടേ, ഞങ്ങൾ സിനിമയുടെ സിനിമയുടെ ഉള്ളടക്കത്തെക്കുറിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയല്ല ചെയ്തത്‌. കലാപരമായ പ്രസ്താവനയാണ് ഞങ്ങൾ നടത്തിയത്. ചലച്ചിത്രോത്സവ വേദി രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നതും നാദവിന് നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളും കാണുന്നതിൽ ഞങ്ങൾക്ക് വലിയ സങ്കടമുണ്ട്. അത് ഒരിക്കലും ജൂറിയുടെ ഉദ്ദേശ്യമായിരുന്നില്ല’. സഹജൂറി അം​ഗങ്ങൾ ട്വീറ്റ് ചെയ്തു.

ഓസ്കർ നാമനിർദേശം ലഭിച്ച സംവിധായികയാണ് ജിങ്കോ ​ഗോട്ടോ. ഫ്രാൻസിൽ നിന്നുള്ള മാധ്യമപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമാണ് ഹാവിയർ അംഗുലോ ബാർത്തുറൻ. ഫ്രാൻസിൽനിന്ന് തന്നെയുള്ള എഡിറ്ററാണ് പാസ്‌കേൽ ഷാവൻസ്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...