വയനാട് പനമരത്ത് നിന്ന് കാണാതായ വനിതാ എസ്.എച്ച്.ഒയെ കണ്ടെത്തി. ഇവർ തിരുവനന്തപുരത്ത് ഉണ്ടെന്ന് സ്ഥിരീകരിച്ചു. കെ.എ എലിസബത്തിനെ തിങ്കളാഴ്ച മുതലാണ് കാണാതായത്. ഒരു സുഹൃത്തിൻ്റെ വീട്ടിലായിരുന്നു എന്നാണ് കണ്ടെത്തിയത്. വയനാട് നിന്നുള്ള പോലീസ് സംഘം തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇവർ നാടുവിടാൻ ഇടയാക്കിയ കാരണം വ്യക്തമല്ല.
തിങ്കളാഴ്ച പാലക്കാട് ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക് ഔദ്യോഗിക യാത്ര എന്നുപറഞ്ഞാണ് എലിസബത്ത് പനമരം സ്റ്റേഷനില്‍നിന്ന് ഇറങ്ങിയത്.
ഇവരുടെ ഔദ്യോഗിക നമ്പര്‍ ഉള്‍പ്പെടെ രണ്ട് മൊബൈല്‍ നമ്പറുകളും സ്വിച്ച് ഓഫ് ആയിരുന്നു. പാലക്കാട് ഇവരെ കണ്ടുവെന്നും കോഴിക്കോട് എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിച്ചു എന്നീ വിവരങ്ങള്‍ പോലീസിന് ലഭിച്ചിരുന്നെങ്കിലും എലിസബത്ത് എവിടെയാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.


