വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പും കലോത്സവവും കാലിക്കറ്റ് സർവ്വകലാശാല അറിഞ്ഞില്ല. പതിവ് പോലെ രാഷ്ചട്രീയ കെടുകാര്യസ്ഥതയുടെ പ്രതീകമാവുകായണ് ഈ കലാശാലം. കോവിഡ് കാരണമാണ് തുടര്‍ച്ചയായി രണ്ടാംവര്‍ഷവും കാലിക്കറ്റ് സര്‍വകലാശാലയില്‍ തിരഞ്ഞെടുപ്പ് മുടങ്ങിയത്. യൂണിയനില്ലാത്തതിനാല്‍ കലോത്സവങ്ങളും നടന്നില്ല. ഇക്കാലയളവില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് കലാ-കായിക-സാഹിത്യ മേഖലകളില്‍ അവസരം നഷ്ടമായി. കലോത്സവം നടക്കാത്തതിനാല്‍ ഗ്രേസ് മാര്‍ക്കും വിദ്യാര്‍ഥികള്‍ക്ക് നഷ്ടമാകും.
കാലിക്കറ്റ് ഒഴികെ എല്ലാവരും റെഡി
കോവിഡിന്റെ പേരുപറഞ്ഞാണ് കാലിക്കറ്റില്‍ തിരഞ്ഞെടുപ്പ് നടത്താത്തതെങ്കില്‍ കേരളത്തിലെ മറ്റു സര്‍വകലാശാലകള്‍ക്കും അത് ബാധമാകേണ്ടതല്ലേ എന്നാണ് വിദ്യാര്‍ഥികളുടെ ചോദ്യം. 2022-ലെ ആദ്യ മൂന്നുമാസങ്ങളിലായി കേരള, കണ്ണൂര്‍, എം.ജി. യൂണിവേഴ്സിറ്റികളില്‍ തിരഞ്ഞെടുപ്പും തുടര്‍ന്ന് കലോത്സവവും നടന്നിരുന്നു. കാലിക്കറ്റില്‍ പുതിയ അധ്യയനവര്‍ഷം തുടങ്ങിയിട്ടും അനക്കമൊന്നുമില്ല.
കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടക്കാത്തത് വിദ്യാര്‍ഥികള്‍ക്ക് സാമൂഹികഇടപെടലിനുള്ള അവസരങ്ങള്‍ കുറയ്ക്കുന്നുവെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഒരു പരിപാടിയും നടക്കാത്ത, നിര്‍ജീവമായ കാമ്പസ്ജീവിതംകൊണ്ട് എന്തുകാര്യമെന്നാണ് ചോദ്യം. പി.ജി.ക്ക് കണ്ട യൂണിവേഴ്സിറ്റിയല്ല ഇപ്പോഴത്തെ സർവ്വ കലാശാല.


