കീം 2022- എൻജിനിയറിങ്/ഫാർമസി കോഴ്സ് പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പുറത്തിറക്കി. പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പരിശോധിക്കാം
ഉത്തരസൂചിക സംബന്ധിച്ച് ആക്ഷേപമുള്ള പരീക്ഷാർത്ഥികൾ പരാതിയോടൊപ്പം അനുബന്ധ രേഖകളും ആക്ഷേപമുന്നയിക്കുന്ന ഓരോ ചോദ്യത്തിനും ഫീസായി 100 രൂപ ഡിമാന്റ് ഡ്രാഫ്റ്റും സഹിതം അപേക്ഷിക്കണം. 13 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് തപാൽ വഴിയോ നേരിട്ടോ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ലഭ്യമാക്കണം.
ഹെൽപ് ലൈൻ നമ്പർ: 0471 2525300.


