ഓപ്പറേഷന്‍ പി ഹണ്ട് അന്വേഷണത്തിൽ കുട്ടികളുടെ നഗ്‌നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിച്ച 15 പേരെ പൊലീസ് അറസ്റ്റു ചെയ്തു.കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമം തടയുന്നതിന് വേണ്ടി കേരള പോലീസ് സൈബര്‍ ഡോമിന് കീഴിലുള്ള Counter Child Sexual Exploitation ടീമിന്റെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് അറസ്റ്റ്.
ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിലായിരുന്നു ഡ്രൈവ്. 656 കേന്ദ്രങ്ങള്‍ നിരീക്ഷിച്ച് 280 ടീമുകളായാണ് സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയത്. 67 കേസുകള്‍ എടുത്തു. 15 പേരെ അറസ്റ്റ് ചെയ്തതിന് പുറമെ മൊബൈല്‍ ഫോണ്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍,കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെ 279 ഓളം ഉപകരണങ്ങളും പിടിച്ചെടുത്തു.
സിസിഎസ്ഇ സൈബര്‍ഡോം ടീമാണ് ഓണ്‍ലൈന്‍ വഴി കുറ്റകൃത്യങ്ങള്‍ നിരീക്ഷിച്ച് കണ്ടെത്തിയത്. ബച്പന്‍ ബച്ചാവോ ആന്തോളന്‍ എന്ന എന്‍ജിഒയും സാങ്കേതിക സഹായം നല്‍കി
അഞ്ചുവര്‍ഷംവരെ ശിക്ഷയും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.