കന്നട സിനിമ താരം മോഹന്‍ ജുനേജ (54) അന്തരിച്ചു. ഏറെ നാളായി അസുഖബാധിതനായിരുന്ന ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. സംസ്കാര ചടങ്ങുകള്‍ ഇന്ന് ശനിയാഴ്ച നടക്കും.
കര്‍ണാടകയിലെ തുംകുര്‍ സ്വദേശിയാണ്. ഹാസ്യനടന് എന്ന നിലയില്‍ ശ്രദ്ധേയനായ മോഹന്‍ ജുനേജ കന്നഡയ്ക്കു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും വേഷമിട്ടതോടെ മോഹന്‍ ഏറെ ശ്രദ്ധനേടി. കെജിഎഫ് രണ്ടാം ഭാഗം പ്രദര്‍ശനം തുടരുമ്പോഴാണ് നടൻ്റെ മരണം.