Friday, February 20, 2026

കെ പി സി സി അധ്യക്ഷൻ കെ സുധാകരന് പൊലീസിൻ്റെ കരുതൽ നൊട്ടീസ്

കെപിസിസി അധ്യക്ഷന്‍ കെ.സുധാകാരന് പോലീസിന്റെ പ്രത്യേക നൊട്ടീസ്. കണ്ണൂര്‍ കളക്ടറേറ്റ് മാര്‍ച്ചില്‍ പോലീസിന് നേരെ ആക്രമണത്തിന് സാധ്യതയുണ്ട്. ഇത്തരത്തിൽ അക്രമമുണ്ടായാല്‍ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത് കെ.സുധാകരനാണ്. കണ്ണൂര്‍ സിറ്റി അസി.കമ്മീഷണറാണ് സുധാകരന് ഇന്ന് രാവിലെ നോട്ടീസ് നല്‍കിയിരിക്കുന്നത്. മാര്‍ച്ചിനിടെ പോലീസിന് നേരെയും കളക്ടറേറ്റ് വളപ്പിലേക്കും കല്ലേറും കുപ്പിയേറും ഉണ്ടാകാം. അത്തരം അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം.

അക്രമം തടയാതിരുന്നാല്‍ മാര്‍ച്ചിന്റെ ഉദ്ഘാടകന്‍ എന്ന നിലയില്‍ താങ്കള്‍ക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നാണ് നോട്ടീസില്‍ പറയുന്നത്. പ്രതിഷേധ റാലിക്ക് മുന്നോടിയായി ഇത്തരത്തില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്ന ആള്‍ക്ക് പോലീസ് മുന്നറിയിപ്പ് നല്‍കിയ നോട്ടീസയക്കുന്നത് അസാധാരണാണ്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങള്‍ ആഹ്വാനം ചെയ്തത്.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് വ്യാഴാഴ്ച സംസ്ഥാനത്തെങ്ങും പ്രതിപക്ഷസംഘടനകളുടെ പ്രതിഷേധമുണ്ടായിരുന്നു. പലയിടത്തും പോലീസും സമരക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ പോലീസ് ലാത്തിവീശി.

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ലാത്തിച്ചാര്‍ജിലും ജലപീരങ്കി പ്രയോഗത്തിലും കലാശിച്ചു. ബിരിയാണിച്ചെമ്പുമായി പ്രതീകാത്മകസമരത്തിനെത്തിയ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസുമായി കൊമ്പുകോര്‍ത്തു. പോലീസിന്റെ ലാത്തി കൈക്കലാക്കിയ വനിതാപ്രവര്‍ത്തകര്‍ ലാത്തിയുമായാണ് പ്രകടനം നടത്തിയത്. ഇവര്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ബിരിയാണിവിതരണവും നടത്തിയിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് കോൺഗ്രസ് ഇത്തരത്തിൽ വിജയകരമായി പ്രവർത്തകരെ സജീവമാക്കി അണിനിരത്തുന്നത്.

Share post:

spot_imgspot_img

Popular

More like this
Related

പ്രേകുമാർ, ഒരു വലിയ ശരി

- ശ്രീനാഥ് രഘു - സഖാവ് പി കൃഷ്ണപിള്ളയുടെ രാഷ്ട്രീയ ജീവിതരേഖയിൽ...

‘ടേക്ക് ഇറ്റ് ഓർ ലീവ് ഇറ്റ്’ വാട്സാപ്പിന്റെ സ്വകാര്യതാ നയത്തിനെതിരെ മുന്നറിയിപ്പുമായി സുപ്രീം കോടതി

ന്യൂഡൽഹി: വാട്‌സ്ആപ്പിന്റെയും അതിന്റെ ഉടമസ്ഥരായ മെറ്റയുടെയും (Meta) 2021ലെ സ്വകാര്യതാ നയത്തെതിരെ...

കളങ്കാവൽ

പണ്ട് സ്കൂളിൽ ഒരു മാഷ് ഉണ്ടായിരുന്നു. അലക്കി തേച്ച വെള്ള ഷർട്ടും,...

അലീന

“അതിര്‍ത്തിക്ക് അപ്പുറത്ത് ഒരാകാശം പണിയപ്പെടുന്നത് ഞാന്‍ കാണുന്നു.അവിടേക്ക് അടുക്കും തോറും പിന്നിലെ...