കേന്ദ്ര സർവീസിലെ സയന്റിഫിക് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പൊതുപരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) അപേക്ഷ ക്ഷണിച്ചു. മെറ്റിരീയോളജിക്കൽ ഡിപ്പാർട്ട്മെന്റിലെ 990 ഒഴിവുകളിലേക്കാണ് വിജ്ഞാപനം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ഡിസംബറിലാവും നടക്കുക.
യോഗ്യത
ഫിസിക്സ് ഒരു വിഷയമായ സയൻസ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിലൊന്നിൽ നേടിയ ബിരുദം. അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനിയറിങ്ങിൽ ത്രിവത്സര ഡിപ്ലോമ/തത്തുല്യം. യോഗ്യതകളെല്ലാം ഫസ്റ്റ് ക്ലാസോടെ/ തത്തുല്യ ഗ്രേഡോടെ നേടിയതായിരിക്കണം. അപേക്ഷകർ പ്ലസ്ടുവിന് സയൻസ് (ഫിസിക്സും മാത്‌സും ഉൾപ്പെടെ) പ്രധാനവിഷയമായി പഠിച്ചവരായിരിക്കണം. അവസാനവർഷ വിദ്യാർഥികൾക്ക് അപേക്ഷിക്കാമെങ്കിലും അവർ 18.10.2022-നകം യോഗ്യത നേടിയിരിക്കണം.
പ്രായം: 18.10.2022-ന് 30 വയസ്സ് കവിയരുത്. അപേക്ഷകർ 19.10.1992-ന് മുമ്പോ 17.10.2004-ന് ശേഷമോ ജനിച്ചവരായിരിക്കരുത്. ഉയർന്ന പ്രായപരിധിയിൽ എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നു വർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാരിലെ ജനറൽ വിഭാഗത്തിന് 10 വർഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് 15 വർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് 13 വർഷത്തെയും ഇളവ് ലഭിക്കും. വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവുണ്ട്.
പരീക്ഷ
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളായിരിക്കും ഉണ്ടാവുക. 200 മാർക്കിനായിരിക്കും പരീക്ഷ. രണ്ടുമണിക്കൂറായിരിക്കും സമയം. പരീക്ഷാകേന്ദ്രങ്ങൾ: കെ.കെ.ആർ. (കേരള, കർണാടക) റീജണിലാണ്. കേരളം, കർണാടക സംസ്ഥാനങ്ങളും ലക്ഷദ്വീപും ഉൾപ്പെടുന്നത്. ഇതിൽ കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവയായിരിക്കും കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.
അപേക്ഷ
www.ssc.nic.in വഴി ഒക്ടോബർ 18 വരെ അപേക്ഷിക്കാം. അപേക്ഷകളിൽ തെറ്റുണ്ടെങ്കിൽ ഒക്ടോബർ 25-ന് തിരുത്താം


