മറ്റുള്ളവർ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുമ്പോൾ നാം ജീവിക്കുന്ന കാലത്തെ കൃത്യമായി അടയാളപ്പെടുത്താനാണ് മലയാള സിനിമ പരിശ്രമിക്കുന്നതെന്ന് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രങ്ങൾ ഉണ്ടാകുന്നത് ഇപ്പോൾ മലയാളത്തിലാണ്. മുഖ്യധാരാ സിനിമകളിലും മികച്ച പരീക്ഷണങ്ങൾ നടക്കുന്നു എന്നതാണ് മലയാളത്തിന്റെ മേന്മയെന്നും അദ്ദേഹം പറഞ്ഞു.